Advertisement

‘ഇന്ത്യ-യുഎഇ സൗഹൃദം നീളാല്‍ വാഴട്ടെ’; മലയാളത്തിലും അറബിയിലും അഭിസംബോധന ചെയ്ത് മോദി

February 13, 2024
Google News 2 minutes Read

യുഎഇയില്‍ പ്രവാസികളായ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അബുദാബിയിൽ മലയാളത്തിൽ ഉൾപ്പെടെ നാലുഭാഷകളിൽ സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. പ്രവാസികളെ ഓർത്തു അഭിമാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൽവാഴട്ടെയെന്നും പറഞ്ഞു. നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്‍റെ മധുരവുമായാണ് താൻ എത്തിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. 2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി തന്നെ ആദരിച്ചു. ഇത് ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഇന്ത്യയുടെ വികസനത്തിൽ പങ്കാളിയാണ് യു.എ.ഇ. ഇന്ന് യുഎഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണെന്നും ഏഴാമത്തെ വലിയ നിക്ഷേപകരുമാണെന്നും കൂട്ടിച്ചേർത്തു.

ഇതിനിടെ മലയാളത്തിലും മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയില്‍ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തില്‍ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യക്കാരെ സ്നേഹിക്കുന്ന ഭരണാധികാരികളാണ് യു.എ.ഇയിലെത്. കൊവിഡ് കാലത്ത് ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവരെ കുറിച്ച് ഭയം വേണ്ടെന്ന് പറഞ്ഞ ഭരണാധികാരിയാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദെന്നും അദ്ദേഹം പറഞ്ഞു.

2047 ഇൽ ഇന്ത്യയെ വികസിതരാജ്യമാക്കുമെന്ന് പറഞ്ഞ അദ്ദേഹം മൂന്നാംവട്ടം അധികാരത്തിൽ വരുമ്പോൾ ഇന്ത്യ മൂന്നാമത്തെ സമ്പത്തിക ശക്തിയാകുമെന്നും ഇതാണ് മോദി നൽകുന്ന ഉറപ്പെന്നും കൂട്ടിച്ചേർത്തു.

Story Highlights: Dosti, Mandir, Hamara Bharat: PM Modi’s Grand Event In UAE

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here