വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ട് അജ്ഞാതര്‍
തൃശൂര്‍ ചാലക്കുടി വെള്ളിക്കുളങ്ങരയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്ക് തീയിട്ടു. എച്ച്എംഎല്‍ പ്ലാന്റേഷന്‍ പരിസരത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ക്കാണ് തീയിട്ടത്. പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തുകയാണ്. എച്ച്എംഎല്‍ പ്ലാന്റേഷന്‍ പരിസരത്ത് പരിശോധനയ്‌ക്കെത്തിയതായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരായ ഷൈജു, നിഖില്‍ എന്നിവരും മറ്റൊരു ഉദ്യോഗസ്ഥനും. ആദ്യം സ്വമേധയാ തീപിടിച്ചതാണെന്ന് കരുതിയെങ്കിലും അസ്വാഭാവികത തോന്നിയതോടെ പരിശോധിക്കുകയായിരുന്നു. ബൈക്കുകളാണ് കത്തിനശിച്ചത്. സംഭവത്തില്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്
Story Highlights: Forest officer’s vehicle got fire
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here