തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും

തിരുവനന്തപുരത്ത് ജലവിതരണം ഭാഗികമായി തടസ്സപ്പെടും. വാട്ടർ അതോറിറ്റിയുടെ പേരൂർക്കട ജലസംഭരണിയിൽ നിന്ന് ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ്ലൈനിൽ അമ്പലമുക്ക് സാന്ത്വന ജംഗ്ഷനു സമീപം ചോർച്ച രൂപപെട്ടതിനെത്തുടർന്ന് അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് (13/2/2024) വൈകിട്ട് 8 മുതൽ നാളെ (14/2/2024) രാത്രി 8 മണി വരെ പേരൂർക്കട, അമ്പലമുക്ക്, കേശവദാസപുരം, പട്ടം, ഉള്ളൂർ, മുട്ടട, നാലാഞ്ചിറ, പരുത്തിപ്പാറ, കവടിയാർ, കുറവൻകോണം, നന്തകോട്, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ് എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Story Highlights: Water supply will be partially disrupted in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here