കൊട്ടിയൂരിൽ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

കണ്ണൂർ കൊട്ടിയൂരിൽ നിന്ന് പിടികൂടിയ കടുവ ചത്തത് അണുബാധ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിലും വൃക്കയിലും ഉണ്ടായ അണുബാധയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വേലിയിൽ കുടുങ്ങിയപ്പോഴുള്ള സമ്മർദ്ദവും മരണകാരണമായി. കമ്പിവേലിയിൽ കുടുങ്ങിയതോടെ കടുവ കൂടുതൽ അവശനായി.
മയക്കുവെടി വെച്ചത് കടുവടയുടെ ആരോഗ്യനില മോശമാക്കിയെന്നും റിപ്പോർട്ട്. വയനാട് പൂക്കോടിലെ വെറ്റിനറി ആശുപത്രിയിലാണ് കടുവയുടെ പോസ്റ്റുമോർട്ടം നടത്തിയത്. കഴിഞ്ഞദിവസം രാത്രിയാണ് കടുവ മൃഗശാലയിലേക്ക് മാറ്റുന്നതിനിടെ വാഹനത്തിൽ വച്ച് ചത്തത്. കണ്ണൂർ കൊട്ടിയൂരിലെ പന്നിയാംമലയിൽ നിന്നാണ് കടുവയെ പിടികൂടിയത്.
Read Also : മിഷൻ ബേലൂർ മഖ്ന; നാലാം ദിവസവും ആനയെ മയക്കുവെടി വെക്കാനാകാതെ ദൗത്യസംഘം
കടുവയുടെ ആന്തരാവയങ്ങൾ കൂടുതൽ പരിശോധനയ്ക്കയക്കും. സംഭവത്തിൽ അന്വേഷണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡനെ വനം മന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story Highlights: post-mortem report says that tiger caught from Kottiyoor died due to infection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here