ചങ്ങനാശേിയിൽ KSRTC സ്റ്റാന്റിൽ സ്വകാര്യ ബസ്സ് യാത്രക്കാരെ കയറ്റി; നടപടി ചോദ്യം ചെയ്ത KSRTC ബസ് ജീവനക്കാരെ അസഭ്യം പറഞ്ഞു

കോട്ടയം ചങ്ങനാശേിയിൽ കെഎസ്ആർടിസി സ്റ്റാന്റിൽ സ്വകാര്യ ബസ്സ് യാത്രക്കാരെ കയറ്റിയതായി പരാതി. എറണാകുളം റൂട്ടിൽ ഓടുന്ന ശരണ്യ ബസ്സിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ആളെ കയറ്റിയ നടപടി ചോദ്യം ചെയ്ത കെഎസ്ആർടിസി ജീവനക്കാരെ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. സംഭവത്തിൽ ആർടിഒയ്ക്കും പൊലീസിനും കെഎസ്ആർടിസി ജീവനക്കാർ പരാതി നല്കി. ( complaint against private bus changanassery KSRTC bus stand )
കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് ചങ്ങനാശേരി കെഎസ്ആർടി സ്റ്റാന്റിനുള്ളിൽ കയറി ശരണ്യ ബസ്സ് ആളെ വിളിച്ച് കയറ്റിയത്. എസി റോഡിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള സർവ്വീസുകൾ കെഎസ്ആർടിസി നിർത്തിവെച്ചിരിക്കുകയായിരുന്നു. ഈ അവസരം മുതലെടുത്താണ് ശരണ്യ ബസ്സ് സ്റ്റാന്റിൽ കയറി ആളെയെടുത്തത് എന്നാണ് പരാതി.
സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ളവർ ഇത് ചോദ്യം ചെയ്തപ്പോൾ സ്വകാര്യ ബസ്സിലെ ജീവനക്കാർ ഇവരെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ ആർടിഒയ്ക്കും പൊലീസിനും സ്റ്റേഷൻമാസ്റ്റർ പരാതി നല്കിയിട്ടുണ്ട്. വീണ്ടും ഇത് ആവർത്തിക്കാതിരിക്കാൻ പൊലീസും നടപടികൾ ആരംഭിച്ചു.
Story Highlights: complaint against private bus changanassery KSRTC bus stand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here