നീണ്ട കാത്തിരിപ്പിനൊടുവിൽ സർഫറാസ് ഖാന് അരങ്ങേറ്റം, ധ്രുവ് ജുറേലും ടീമിൽ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി സർഫറാസ് ഖാനും ധ്രുവ് ജുറേലും അരങ്ങേറും. ഇന്ത്യൻ നിരയിൽ ആകെ നാല് മാറ്റങ്ങളും ഇംഗ്ലണ്ട് നിരയിൽ ഒരു മാറ്റവുമാണുള്ളത്.
അക്സർ പട്ടേൽ, മുകേഷ് കുമാർ, കെഎസ് ഭരത്, ശ്രേയാസ് അയ്യർ എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ യഥാക്രമം അക്സറിനും മുകേഷിനും പകരക്കാരായപ്പോൾ ജുറേലും സർഫറാസും യഥാക്രമം ഭരതിനും ശ്രേയാസിനും പകരക്കാരായി ടീമിൽ ഇടം നേടി. ഇംഗ്ലണ്ട് നിരയിൽ ഷൊഐബ് ബാഷിറിനു പകരം മാർക്ക് വുഡ് ഇടം നേടി.
Story Highlights: india batting england 3rd test
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here