Advertisement

സർക്കാർ ജോലി കിട്ടാതെ ഉദ്യോ​ഗാർത്ഥികൾ; കഴിഞ്ഞ 2 വർഷം ഗുജറാത്തിൽ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രം

February 15, 2024
3 minutes Read
Only 32 people got government jobs in Gujarat in last 2 years

ഗുജറാത്തിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സർക്കാർ ജോലി ലഭിച്ചത് 32 പേർക്ക് മാത്രമെന്ന് കണക്കുകൾ. വിവിധ വകുപ്പുകളിൽ ജോലിക്കായി രജിസ്റ്റർ ചെയ്ത 2.38 ലക്ഷം തൊഴിൽ രഹിതരായ ഉദ്യോഗാർത്ഥികൾ സംസ്ഥാനത്തുള്ളപ്പോഴാണ് സർക്കാർ ജോലിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.(Only 32 people got government jobs in Gujarat in last 2 years)

കഴിഞ്ഞ രണ്ട് വർഷത്തിനിടെ 29 ജില്ലകളിലായി 2,38,978 വിദ്യാസമ്പന്നരായ തൊഴിൽ രഹിതർ ജോലിക്കായി രജിസ്റ്റർ ചെയ്തു. നിയമസഭയിലാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഭാഗികമായി വിദ്യാഭ്യാസം നേടിയവരുടെ പട്ടികയിൽ 10,757 പേരുണ്ട്. എന്നാൽ, ഇവരിൽ 32 പേർക്ക് മാത്രമാണ് ഇതേ കാലയളവിൽ ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. ഇതിൽ 22 എണ്ണം അഹമ്മദാബാദിലും 9 എണ്ണം ഭാവ്‌നഗറിലും ഒരെണ്ണം ഗാന്ധിനഗറിലും ആണെന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കോൺഗ്രസ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് ഗുജറാത്ത് വ്യവസായ മന്ത്രി ബൽവന്ത്സിങ് രജ്പുത് നിയമസഭയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഏറ്റവും കൂടുതൽ തൊഴിൽരഹിതരായ യുവാക്കൾ ആനന്ദ് ജില്ലയിലാണ്- 21,633 പേർ. 18,732 പേരുമായി വഡോദര രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്തുള്ള അഹമ്മദാബാദിൽ 16,400 പേരുമുണ്ട്. ‌ദ്വാരകയിലാണ് ഏറ്റവും കുറവ് തൊഴിൽരഹിതർ- 2,362.

Read Also : ഡിജിറ്റല്‍ രംഗത്ത് കൂടുതല്‍ സഹകരണവുമായി ഇന്ത്യയും യുഎഇയും; ഖത്തര്‍ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം

രാജ്‌കോട്ടിൽ 13,439, ജുനഗഢിൽ 11,701, പഞ്ച്മഹലിൽ 12,334, സുരേന്ദ്രനഗറിൽ 12,435, ദാഹോദിൽ 11,095 എന്നിങ്ങനെയാണ് തൊഴിലിന് വേണ്ടി രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ. വിദ്യാഭ്യാസമുണ്ടായിട്ടും സർക്കാർ തസ്തികകളിൽ ജോലി ലഭിക്കാത്തവരാണിവർ. സർക്കാർ ജോലികളുടെ റിക്രൂട്ട്‌മെൻ്റ് കടലാസിൽ മാത്രമൊതുങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് അമിത് ചാവ്ദ പറഞ്ഞു.

Story Highlights: Only 32 people got government jobs in Gujarat in last 2 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top