Advertisement

ഡൽഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; ഒരാൾ കസ്റ്റഡിയിൽ, സുരക്ഷ വർദ്ധിപ്പിച്ചു

February 15, 2024
Google News 2 minutes Read
Security up at Delhi High Court after bomb threat email

ഡൽഹി ഹൈക്കോടതിക്ക് നേരെ ബോംബ് ഭീഷണി. കോടതി വളപ്പിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനം നടക്കുമെന്നും ഭീഷണി സന്ദേശത്തിൽ. ഹൈക്കോടതിയുടെ സുരക്ഷ വർദ്ധിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തു.

കോടതി രജിസ്ട്രാർ ജനറലിനാണ് ഇ-മെയിൽ ലഭിച്ചത്. ‘ഫെബ്രുവരി 15 ന് ബോംബ് ഉപയോഗിച്ച് ഡൽഹി ഹൈക്കോടതി തകർക്കും. ഡൽഹി കണ്ട ഏറ്റവും വലിയ സ്‌ഫോടനമായിരിക്കും ഇത്. കഴിയുന്നത്ര സുരക്ഷ വർദ്ധിപ്പിക്ക്, എല്ലാ മന്ത്രിമാരെയും വിളിക്ക്. എല്ലാവരും ഒരുമിച്ച് പൊട്ടിത്തെറിക്കും’-സന്ദേശത്തിൽ പറയുന്നു.

ബിഹാർ ഡിജിപിക്കും ഇതേ ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വാട്‌സ്ആപ്പ് സന്ദേശങ്ങളിലൂടെയും ഓഡിയോ ക്ലിപ്പുകളിലൂടെയുമാണ് ഭീഷണി. പ്രതിയെന്ന് സംശയിക്കുന്നയാളെ കർണാടകയിൽ നിന്ന് പിടികൂടി പട്നയിലെത്തിച്ചു. വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ്.

Story Highlights: Security up at Delhi High Court after bomb threat email

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here