സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്നുമുതൽ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കി രാജസ്ഥാൻ സര്‍ക്കാര്‍

രാജസ്ഥാനിലെ സർക്കാർ സ്കൂളുകളിൽ സൂര്യ നമസ്‍കാരം ഇന്നുമുതൽ നിർബന്ധം. ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നറിയിപ്പ് . തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായി. വിവാദ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി മുസ്ലിം സംഘടങ്ങൾ രാജസ്ഥാൻ കോടതിയെ സമീപിച്ചു.
ഫെബ്രുവരി 15ലെ പരിപാടി അസാധുവാക്കണമെന്നും സ്‌കൂളുകളിൽ സൂര്യനമസ്‌കാരം നിര്‍ബന്ധമാക്കുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ട് ജമിയത്ത് ഉലമ-ഇ-ഹിന്ദ് ഉൾപ്പെടെയുള്ള നിരവധി മുസ്‌ലിം സംഘടനകൾ രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ബഹിഷ്‌കരിക്കണമെന്നും ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. സൂര്യനെ തങ്ങള്‍ ദൈവമായി കാണുന്നില്ലെന്നും സൂര്യനമസ്‌കാരം ചെയ്യുന്നത് തങ്ങളുടെ മതത്തില്‍ അനുവദനീയമല്ലെന്നും മുസ്‌ലിം സംഘടനകള്‍ വാദിക്കുന്നു.
Story Highlights: Surya Namaskar Mandatory in Rajasthan Schools
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here