Advertisement

ഭര്‍ത്താവ് ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുളിക കഴിച്ചു; വിവാഹം കഴിഞ്ഞ് ഏഴാംനാള്‍ യുവതി മരിച്ചു

February 15, 2024
Google News 2 minutes Read
Wife died after Husband took sexual enhancement pills on first night

ഭര്‍ത്താവ് ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുളിക കഴിച്ചതിനെ തുടര്‍ന്ന് വിവാഹം കഴിഞ്ഞ് ഏഴാം നാള്‍ നവവധു മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ഹാമീര്‍പൂരിലാണ് സംഭവം. അവശനിലയിലായ യുവതിയെ കാണ്‍പൂരിലെ സ്വകാര്യ നഴ്‌സിങ് ഹോമിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഫെബ്രുവരി മൂന്നിനായിരുന്നു യുവതിയുടെ വിവാഹം. ഇതിന് ശേഷമാണ് ഭര്‍ത്താവ് ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ഗുളികകള്‍ കഴിച്ചത്. ഫെബ്രുവരി ഏഴിന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി പത്തിന് മരണം സ്ഥിരീകരിച്ചു. കൂട്ടബലാത്സംഗത്തിന് സമാനമായ ക്രൂരതയാണ് യുവതിക്ക് നേരിടേണ്ടി വന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗുരുതര പരുക്കുകളോടെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

Read Also : തലകീഴായി കെട്ടിയിട്ട് നഗ്നനാക്കി മർദിച്ചു; മധ്യപ്രദേശിൽ ആദിവാസി യുവാവിനോട് ക്രൂരത

സംഭവത്തില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. അതേസമയം ഭര്‍ത്താവ് വീട് പൂട്ടി കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് കോട്വാലി നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി കിട്ടിയാല്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പൊലീസ് വ്യക്തമാക്കി.

Story Highlights: Wife died after Husband took sexual enhancement pills on first night

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here