Advertisement

സ്വന്തം പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി; ഉത്തരവാദിത്തം ഏറ്റെടുത്ത് പാലോട് രവി രാജിവച്ചു; രാജി സ്വീകരിക്കാതെ കെപിസിസി

February 16, 2024
Google News 3 minutes Read
Palode Ravi resigned from the post of Thiruvananthapuram DCC president

പാലോട് രവി തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മില്‍ ചേര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. പാലോട് രവിയുടെ സ്വന്തം പഞ്ചായത്തിലെ മറ്റ് രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് അംഗങ്ങള്‍ സിപിഐഎമ്മില്‍ ചേര്‍ന്നതോടെ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാലോട് രവിയുടെ രാജി. ( palode ravi resigned from the post of Thiruvananthapuram DCC president)

താന്‍ രാജിവച്ചെന്ന വാര്‍ത്ത ട്വന്റിഫോറിനോട് പാലോട് രവി സ്ഥിരീകരിച്ചു. ഈ ഘട്ടത്തില്‍ പരസ്യപ്രതികരണത്തിന് താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലോട് രവി രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറിയെങ്കിലും നേതൃത്വം രാജി അംഗീകരിച്ചിട്ടില്ല.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനാണ് പാലോട് രവിയെ തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്റെ അമരക്കാരനായി സ്ഥാനമേല്‍പ്പിച്ചത്. ഈയടുത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക പുനസംഘടനയില്‍ ജില്ലയിലുടനീളം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് പാലോട് രവിയുടെ സ്വന്തം പഞ്ചായത്തായ പെരിങ്ങമലയില്‍ ഭരണപ്രതിസന്ധിയുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story Highlights: Palode Ravi resigned from the post of Thiruvananthapuram DCC president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here