Advertisement

രുചിപ്പെരുമ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച പാചക വിദഗ്ധന്‍ ഇമ്ത്യാസ് ഖുറേഷി അന്തരിച്ചു

February 17, 2024
Google News 2 minutes Read
Legendary chef Imtiaz Qureshi passed away

പ്രശസ്ത പാചക വിദഗ്ധന്‍ ഇമ്ത്യാസ് ഖുറേഷി അന്തരിച്ചു. ഇന്ന് രാവിലെയോടയായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. പത്മശ്രീ പുരസ്‌കാരം അടക്കം ഖുറേഷക്ക് ലഭിച്ചിട്ടുണ്ട്. ഐടിസി ഹോട്ടലിലെ മാസ്റ്റര്‍ ഷെഫ് എന്ന നിലയില്‍ പാചക വൈദഗ്ധ്യത്തിന് പേരുകേട്ട ഷെഫ് ഖുറേഷി ബുഖാറ എന്ന പാചക ബ്രാന്‍ഡ് രാജ്യമെമ്പാടും പ്രശസ്തമാക്കി. (Legendary chef Imtiaz Qureshi passed away)

1928ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഷെഫ് ഖുറേഷി ഏഴാം വയസ്സില്‍ തന്റെ വീട്ടിലെ പാചകക്കാരെ സഹായിച്ചുകൊണ്ടാണ് പാചകത്തോടുള്ള തന്റെ ഇഷ്ടം വളര്‍ത്തുന്നത്. ഖുറേഷിയുടെ ദം ബിരിയാണിയുടെ രുചിയും ബുഖാര വിഭവങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ കീര്‍ത്തി കേട്ടിട്ടുണ്ട്. ഖുറേഷിയുടെ കബാബുകളും അന്താരാഷ്ട്ര തലത്തില്‍ തന്നെ രുചിപ്പെരുമ കൊണ്ട് ശ്രദ്ധ നേടിയിരുന്നു.

Read Also : ‘പാക് തെരഞ്ഞെടുപ്പിൽ എതിരാളികളെ ഞെട്ടിച്ച് ഇമ്രാൻ്റെ പാർട്ടി’; പിടിഐ മുന്നേറ്റം, അക്രമണങ്ങളിൽ 12 മരണം

ജവഹര്‍ലാല്‍ നെഹ്‌റുവിനെ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കൊണ്ട് ഒരു നോണ്‍ വെജിറ്റേറിയന്‍ വിരുന്ന് നല്‍കി വിസ്മയിപ്പിച്ച സംഭവവും ഖുറേഷിയുടെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികകല്ലാണ്. എപിജെ അബ്ദുള്‍ കലാമിന്റെ പ്രിയ വിഭവമായ വെളുത്തുള്ളി പായസവും ഖുറേഷിയുടെ കണ്ടുപിടുത്തമായിരുന്നു.

Story Highlights: Legendary chef Imtiaz Qureshi passed away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here