Advertisement

കൊച്ചിയിൽ ‘അമേരിക്കൻ കോർണർ’; യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു

February 17, 2024
Google News 2 minutes Read

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (കുസാറ്റ്) ‘അമേരിക്കൻ കോർണർ’ സ്ഥാപിക്കാനായി യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും കുസാറ്റും ധാരണാപത്രം ഒപ്പുവച്ചു. കുസാറ്റിൽ 18 യു.എസ്. സർവകലാശാലകളെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥർ അടങ്ങിയ യു.എസ്. എഡ്യുക്കേഷൻ ട്രേഡ് സംഘത്തിന്റെ സന്ദർശനത്തോട് അനുബന്ധിച്ചാണ് യു.എസ്. കോൺസുൽ ജനറൽ ക്രിസ്റ്റഫർ ഡബ്ല്യു. ഹോഡ്‌ജസും കുസാറ്റ് രജിസ്ട്രാർ ഡോ. വി. മീരയും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. കുസാറ്റ് വൈസ് ചാൻസലർ ഡോ. പി. ജി. ശങ്കരനും സന്നിഹിതനായിരുന്നു.

പങ്കാളികളായ സ്ഥാപനങ്ങൾക്ക് സ്വതന്ത്ര പ്രവർത്തനാധികാരമുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാരിൻറെ ആഗോള പങ്കാളിത്ത മോഡലായ “അമേരിക്കൻ സ്‌പേസസ്‌” പ്രോഗ്രാമിന്റെ കീഴിലാണ് അമേരിക്കൻ കോർണർ സ്ഥാപിതമാകുക. കുസാറ്റിലെ ഈ പുതിയ അമേരിക്കൻ കോർണർ കാലക്രമത്തിൽ ഇന്ത്യയിലും ഏഷ്യയിലും ലോകമെമ്പാടുമായുള്ള 600ലധികം അമേരിക്കൻ സ്പേസുകളുടെ ശൃംഖലയുടെ ഭാഗമാകും.

1970ൽ തിരുവനന്തപുരത്തെ യു.എസ്.ഐ.എ. കൾച്ചറൽ സെൻറർ പ്രവർത്തനം അവസാനിപ്പിച്ചതിന് ശേഷം കേരളത്തിലെ അമേരിക്കൻ സാംസ്‌കാരിക ഇടമാകാൻ പോകുന്ന ഈ അമേരിക്കൻ കോർണർ വരും കാലത്ത് ആകർഷകമായ പരിപാടികൾക്ക് സാക്ഷ്യം വഹിക്കും. “കൊച്ചിയുടെ ഹൃദയഭാഗത്ത് ഒരു പുതിയ അമേരിക്കൻ കോർണർ തുറക്കാൻ കുസാറ്റുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് വളരെയേറെ സന്തോഷമുണ്ട്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുള്ള ഈ പദ്ധതി അമേരിക്കയുമായി കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാൻ കേരളത്തിലെ ജനങ്ങളെ പ്രാപ്‌തരാക്കും. അതേസമയം, അടുത്ത തലമുറയിലെ ശാസ്ത്ര, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, കല, ഗണിതശാസ്ത്ര പ്രേമികളെയും ഭാവിയിലെ ശാസ്ത്രജ്ഞരെയും ഗവേഷകരെയും സംരംഭകരെയും പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമായി സമൂഹത്തിൽ കുസാറ്റും ഇവിടുത്തെ സെൻറർ ഫോർ സയൻസ് ഇൻ സൊസൈറ്റിയും നടത്തുന്ന വിസ്‌മയകരമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും അമേരിക്കൻ കോർണർ വഴി ഞങ്ങൾക്ക് സാധിക്കും,” യു.എസ്. കോൺസുൽ ജനറൽ ഹോഡ്‌ജസ് പറഞ്ഞു.

ശാസ്ത്ര, കലാ വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാനുള്ള പ്രതിബദ്ധത, സാമൂഹിക നന്മയ്‌ക്കായി പ്രായോഗികമായ പഠന അവസരങ്ങളും ശാസ്ത്രവിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുക, ശാസ്ത്രത്തിലേക്കുള്ള വഴി സുഗമമാക്കി പുതുതലമുറയിലെ മാറ്റത്തിൻറെ വക്താക്കളെ വാർത്തെടുക്കുക, എന്നിങ്ങനെയുള്ള പൊതുവായ മൂല്യങ്ങളെ പിന്തുണച്ചുകൊണ്ട് കുസാറ്റുമായി ഒരു സുസ്ഥിര പങ്കാളിത്തത്തിനുള്ള ഈ അവസരത്തെ ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ സ്വാഗതം ചെയ്യുന്നു. ചെന്നൈയിലെ അമേരിക്കൻ സെൻറർ കുസാറ്റിലെ പുതിയ അമേരിക്കൻ കോർണറിന് നേരിട്ട് പിന്തുണ നൽകും. ഇതിന് മുമ്പ് കുസാറ്റുമായി ചേർന്ന് ശാസ്ത്രമേഖലയിൽ പെൺകുട്ടികൾക്കായി രണ്ടാഴ്ചത്തെ ഒരു പഠനക്യാമ്പും ഒരു ബിസിനസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമും യു.എസ്. കോൺസുലേറ്റ് നടത്തിയിട്ടുണ്ട്. യു.എസ്. കോൺസുലേറ്റ് ജനറൽ നടത്തിയ “അമേരിക്ക വിത്ത് കേരള” എന്ന ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി 2020ൽ സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനത്തിൽ ശിൽപ്പശാല കുസാറ്റ് സംഘടിപ്പിച്ചിരുന്നു.

കുസാറ്റിലെ അമേരിക്കൻ കോർണർ വിശ്വസ്‌തമായ അക്കാദമിക, ഗവേഷണ വിവരങ്ങൾ നേടാനുള്ള അനവധി അവസരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന വേദിയായി മാറും. ഇ- റി യു.എസ്.എ എന്ന ഡിജിറ്റൽ വായനശാല, ഇംഗ്ലീഷ് ഭാഷാ-ശേഷീ തൊഴിൽ വികസന പരിപാടികൾ, മാധ്യമ സാക്ഷരതാ ശിൽപ്പശാലകൾ, യു.എസ്. സ്ഥാപനങ്ങളുമായുള്ള കൈമാറ്റ അവസരങ്ങൾ, അമേരിക്കയിലെ പഠനത്തിനുള്ള ഉപദേശക സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാക്കും.

അമേരിക്കൻ കോർണർ വഴിയുള്ള പങ്കാളിത്തം കുസാറ്റും അമേരിക്കൻ സർവകലാശാലകളും തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റത്തിനും ഗവേഷണ പങ്കാളിത്തത്തിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള അടിസ്ഥാനമായും വർത്തിക്കും. ലോകമെമ്പാടുമുള്ള എല്ലാ അമേരിക്കൻ കോർണറുകളെയും പോലെ, കുസാറ്റിലെ അമേരിക്കൻ കോർണറിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും തികച്ചും സൗജന്യവും എല്ലാവർക്കും പ്രവേശനമുള്ളതും ആയിരിക്കും. ഈ വർഷം തന്നെ അമേരിക്കൻ കോർണർ തുറന്ന് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷ.ആതിഥേയ സ്ഥാപന പങ്കാളികൾ സ്വതന്ത്രമായി പ്രവർത്തനം നടത്തുന്ന അമേരിക്കൻ കോർണറുകൾക്ക് ആറ് പ്രധാന മേഖലകളിൽ പ്രോഗ്രാമുകൾ നടത്താൻ യു.എസ്. ഗവൺമെന്റിൽ നിന്ന് ധനസഹായവും പരിശീലനവും പിന്തുണയും അവർക്ക് ലഭിക്കുന്നു.

1) പൂർവ്വ വിദ്യാർത്ഥി പരിപാടികൾ: യു.എസ്. എക്സ്ചേഞ്ച് പ്രോഗ്രാമുകളിൽ പങ്കെടുത്തവരും യു.എസ്. സർവ്വകലാശാലകളിലെയും കോളേജുകളിലെയും പൂർവ്വ വിദ്യാർത്ഥികളുമായും ഉള്ള ആശയവിനിമയവും യു.എസ്. എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ പ്രചാരവും

2) ഇംഗ്ലീഷ് പ്രോഗ്രാമുകൾ: ഇംഗ്ലീഷ് ഭാഷാ അധ്യാപകരെയും പഠിതാക്കളെയും പിന്തുണയ്ക്കാനുള്ള പരിശീലന പരിപാടികളും അവസരങ്ങളും

3) സ്റ്റീം [STEAM] പ്രോഗ്രാമുകൾ: ചെറുപ്പക്കാർക്കായി സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം (സ്റ്റീം) മേഖലകളിൽ പരിചയസമ്പന്നത ഉൾപ്പെടുത്തിയുള്ള പഠന പരിപാടികളും സംരംഭകത്വ അവസരങ്ങളും അതുപോലെ തന്നെ സ്റ്റീം അധ്യാപക പരിശീലനത്തെയും പിന്തുണയ്ക്കാനുള്ള പരിപാടികളും

4) യു.എസിനെ കുറിച്ചുള്ള വിവരങ്ങൾ: അമേരിക്കൻ കോർണറുകൾ ഒരു പ്രത്യേക ആഗോള ലൈസൻസ് ഉപയോഗപ്പെടുത്തി ഇലൈബ്രറി യു.എസ്.എ. ഡാറ്റാബേസിലൂടെ ലോകോത്തര അക്കാദമിക, ഗവേഷണ ഡാറ്റാബേസുകളിലേക്ക് സൗജന്യവും പരിധിയില്ലാത്തതുമായ പ്രവേശനം നൽകുന്നു

5) എഡ്യുക്കേഷൻ യു.എസ്.എ: ലോകമെമ്പാടുമുള്ള എജ്യുക്കേഷൻ യു.എസ്.എ. ഉപദേശക കേന്ദ്രങ്ങളുടെ ശൃംഖലയിലൂടെ യു.എസിലെ പഠന അവസരങ്ങളിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് സൗജന്യവും നിഷ്പക്ഷവുമായ വിദഗ്‌ധ ഉപദേശം, യു.എസ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനവും പഠന കോഴ്‌സും സ്കോളർഷിപ്പുകളും

Story Highlights: US Consulate signs MoU with CUSAT to open American Corner in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here