‘കളങ്കിതർക്ക് ചേക്കേറാൻ പറ്റിയ പാർട്ടിയായി ബിജെപി അധപതിച്ചു’; രമേശ് ചെന്നിത്തല

കേന്ദ്ര സർക്കാരിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസുകാരെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മശ്വാസമില്ലാത്തത് കൊണ്ട്. രാജ്യത്തെ അഴിമതിക്കാർക്ക് ചേക്കേകൊറാൻ പറ്റിയ പാർട്ടിയായി ബിജെപി അധഃപതിച്ചെന്നും ചെന്നിത്തല.
രാജ്യത്ത് പല സംസ്ഥാനത്ത് നിന്നും ബിജെപിലേക്ക് കോൺഗ്രസ് നേതാക്കൾ വരുന്നത് കാണുന്നില്ലേ എന്നാണ് മന്ത്രി ചോദിച്ചത്. കോൺഗ്രസ് വിട്ട നേതാക്കൾ ഉൽപ്പടെ മറ്റ് പാർട്ടിയിൽ നിന്നും എത്തിയവർ എല്ലാം കേടികളുടെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം നേരിടുന്നവരാണെന്ന കാര്യം മന്ത്രി സൗകര്യപൂർവ്വം മറന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തുടനീളം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടിയെ വളർത്താനുള്ള തരംതാണ അവസ്ഥയിലാണ് ബിജെപി. ഇത് കൊണ്ടൊന്നും ഇന്ത്യയിലെ സാധാരക്കാരുടെയും കർഷകരുടെയും ജനരോക്ഷത്തിൽ നിന്നും രക്ഷാപ്പെടാനാകുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: ‘BJP has degenerated into a party for the tainted’; Ramesh Chennithala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here