എറണാകുളം കളക്ടറേറ്റില്‍ ജിഎസ്ടി ഓഫീസില്‍ തീപിടുത്തം

എറണാകുളം കളക്ടറേറ്റില്‍ തീപിടുത്തം. കളക്ടറേറ്റിനുള്ളിലെ ജിഎസ്ടി ഓഫീസിലാണ് തീപിടിച്ചത്. ജി എസ് ടി ഓഫീസ് മുറിക്കുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനില്‍ നിന്ന് തീപടരുകയായിരുന്നു. നിര്‍ണായകമായ ഫയലുകളും മറ്റ് രേഖകളും സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എന്തെല്ലാം കേടുപാടുകള്‍ സംഭവിച്ചുവെന്ന് നിലവില്‍ വ്യക്തമല്ല. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതോടെയാണ് വന്‍ ദുരന്തം ഒഴിവായത്. ഏത് രീതിയിലാണ് അപകടമുണ്ടായതെന്നും ദുരൂഹതയുണ്ടോയെന്നും വ്യക്തമല്ല.
Story Highlights: Fire at GST office in Ernakulam Collectorate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here