മണിപ്പൂരിൽ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിവെപ്പ്: ഒരു ജവാന് പരിക്കേറ്റു

മണിപ്പൂരിൽ വീണ്ടും സംഘർഷം. കാക്‌ചിംഗ് ജില്ലയിൽ തോക്കുധാരികൾ ബിഎസ്എഫ് സൈനികർക്ക് നേരെ വെടിയുതിർത്തു. ഒരു ജവാന് ഗുരുതര പരിക്ക്. അക്രമികൾ അപ്രതീക്ഷിതമായി ബിഎസ്എഫ് ജവാൻമാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് ദിവസമായി മേഖലയിൽ ആക്രമണം നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ.
ചുരാചന്ദ്പൂരിൻ്റെയും ചന്ദേലിൻ്റെയും അതിർത്തിയിലുള്ള പ്രശ്നബാധിത പ്രദേശമായ സുഗ്നുവിൽ ശനിയാഴ്ചയാണ് സംഭവം. വെടിവയ്പ്പിൽ ഹിമാചൽ സ്വദേശി ഹെഡ് കോൺസ്റ്റബിൾ സോം ദത്തിനാണ് (45) പരിക്കേറ്റത്. ഇടതു തോളിൽ വെടിയേറ്റ ദത്തിനെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായാണ് സൂചന.
Story Highlights: Firing at BSF troops in Manipur: One jawan injured
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here