Advertisement

‘ഉന്നത വിദ്യാഭ്യാസമന്ത്രി ക്രിമിനല്‍’; ഡോ.ആര്‍ ബിന്ദുവിനെതിരെ ഗവര്‍ണര്‍

February 18, 2024
2 minutes Read
Governor called minister Dr. R. Bindu as criminal

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആര്‍ ബിന്ദുവിനെതിരെ ക്രിമിനല്‍ പരാമര്‍ശവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസ മന്ത്രിയെന്ന് അവകാശപ്പെട്ട് സെനറ്റ് ഹാളില്‍ നിയമവിരുദ്ധമായി കടന്നുവരാന്‍ ശ്രമമുണ്ടായെന്നും ക്രിമിനലുകളോട് പ്രതികരിക്കാന്‍ ഇല്ലെന്നുമായിരുന്നു ഗവര്‍ണറുടെ പ്രതികരണം. സെനറ്റ് യോഗത്തില്‍ മന്ത്രി ആര്‍ ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്.(Governor called minister Dr. R. Bindu as criminal)

ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ മന്ത്രി ബിന്ദു രംഗത്തെത്തി. എല്ലാവരെയും ഗവര്‍ണര്‍ ക്രമിനലുകളായി ചിത്രീകരിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഗവര്‍ണറുടെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവര്‍ക്ക് മറുപടി നല്‍കാനില്ല. ഗവര്‍ണര്‍ക്ക് പരാതി ഉണ്ടെങ്കില്‍ കോടതിയില്‍ പോകാമെന്നും ആര്‍ ബിന്ദു പ്രതികരിച്ചു.

Read Also : ഗവര്‍ണറുടെ കാര്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ല, പ്രവര്‍ത്തകര്‍ക്ക് അടുത്തേക്ക് നടന്നുചെന്നത് ഗവര്‍ണര്‍; ദൃശ്യങ്ങള്‍ പുറത്ത്

കേരള സെനറ്റ് യോഗത്തില്‍ നാടകീയ സംഭവങ്ങളാണ് ഇന്ന് അരങ്ങേറിയത്. യോഗത്തില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ആര്‍ ബിന്ദുവായിരുന്നു അധ്യക്ഷത വഹിച്ചത്. ഇതിനെതിരെയാണ് ഗവര്‍ണറുടെ ക്രിമിനല്‍ പരാമര്‍ശവും മന്ത്രിയുടെ പ്രതികരണവും.

Story Highlights: Governor called minister Dr. R. Bindu as criminal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top