ബിജെപി പ്രവർത്തകർ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ ജീവിതം സമർപ്പിച്ചവർ; പ്രധാനമന്ത്രി നരേന്ദ്രമോദി
ബിജെപി പ്രവർത്തകർ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ ജീവിതം സമർപ്പിച്ചവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി ദേശീയ കൗൺസിലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടർമാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നിൽക്കും. ഭാരത് മാതാവിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണവർ. അടുത്ത 100 ദിവസത്തിനുള്ളിൽ തങ്ങളെല്ലാം പുതിയ വോട്ടർമാർക്ക് അടുത്ത് എത്തണമെന്നും മോദി ആഹ്വാനം ചെയ്തു.
തങ്ങളുടെ എല്ലാം സ്വപനമാണ് വികസിത ഭാരതം എന്നത്. പത്തുവർഷത്തെ തന്റെ ഭരണം അഴിമതി രഹിതമാണ്. 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി. 370 സീറ്റുകൾക്ക് മുകളിൽ ഇത്തവണ ബിജെപി നേടും. രാജ്യത്തെ ഭീകര ആക്രമണങ്ങളിൽ നിന്ന് താൻ മോചിപ്പിച്ചു. ആദിവാസി സമൂഹത്തിനായി പി എം ജന്മ
യോജന ആരംഭിച്ചു.
തങ്ങൾ രാഷ്ട്രനീതിക്കായാണ് പ്രവർത്തിക്കുന്നത്, അല്ലാതെ രാജനീതിക്കായി അല്ല. വനിതകൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകിയത്. സ്ത്രീകൾക്കായി ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻസ് ഉറപ്പാക്കി. സേനകളിൽ വനിതകളുടെ പ്രവേശനം രണ്ടിരട്ടിയാക്കിയത് തന്റെ സർക്കാരാണ്. രാമക്ഷേത്രം ഈ സർക്കാർ ഉറപ്പാക്കി. 500 വർഷമാണ് രാംലല്ല കാത്തിരുന്നത്. പ്രതിപക്ഷത്തെപ്പോലെ കപട വാഗ്ദാനങ്ങൾ തങ്ങൾ നൽകില്ല.
കള്ളം പറയാൻ പ്രതിപക്ഷത്തിന് ഒരു മടിയുമില്ല. വാഗ്ദാനങ്ങൾ എങ്ങനെ പാലിക്കണമെന്നും പ്രതിപക്ഷത്തിന് അറിയില്ല. വികസിത് ഭാരത ലക്ഷ്യം കാണാൻ എൻഡിഎ സർക്കാരിനെ കഴിയൂ. ഗ്രാമങ്ങളിൽ നല്ല റോഡുകൾ നിർമ്മിച്ചു. മെഡിക്കൽ കോളേജും ആശുപത്രികളും രാജ്യത്ത് പലയിടത്തും നിർമ്മിച്ചു. വികസിത് ഭാരത് മോദിയുടെ ഗ്യാരന്റിയാണ്. 2030 ൽ ട്രെയിനുകളിൽ കാർബൺ മുക്തീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Paris 2024 opening ceremony Olympic article
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here