Advertisement

ഏഴംകുളം ക്ഷേത്രത്തിൽ ഗരുഡൻ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം;അടൂർ പൊലീസ് സ്വമേധയാ കേസെടുത്തു

February 19, 2024
Google News 2 minutes Read
ezhamkulam garudan thookku police take case

പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിൽ ഗരുഡൻ തൂക്കവഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരുക്കേറ്റ സംഭവത്തിൽ അടൂർ പൊലീസ് സ്വമേധയാ കേസെടുത്തു. തൂക്കവില്ലിലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പൊലീസ് പ്രതി ചേർത്തു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണുപരിക്കേറ്റതെന്നാണ് എഫ്‌ഐആർ. ( ezhamkulam garudan thookku police take case )

ഏഴംകുളം ദേവീക്ഷത്തിൽ കഴിഞ്ഞ ദിവസം രാത്രിയിൽ നടന്ന തൂക്കത്തിനിടെയാണ് സംഭവം. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കൈയിൽ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു. വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണീ ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്.

Story Highlights: ezhamkulam garudan thookku police take case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here