Advertisement

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശ്രമിച്ച യുവതി മരിച്ചു

February 19, 2024
Google News 2 minutes Read
Husband killed wife Cherthala

ചേര്‍ത്തലയില്‍ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കടക്കരപ്പള്ളി സ്വദേശിനി ആരതിയാണ് ഇന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ആരതിയുടെ ഭര്‍ത്താവ് ശ്യാംജി ചന്ദ്രനാണ് ഇന്ന് രാവിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപം വെച്ച് യുവതിയുടെ തലയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.(Husband killed wife Cherthala)

90ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ മരണപ്പെട്ടത്. ആരതിയുടെ ഭര്‍ത്താവ് ശ്യാംജി ചന്ദ്രനാണ് ഇന്ന് രാവിലെ ചേര്‍ത്തല താലൂക്ക് ആശുപത്രിക്ക് സമീപത്ത് വെച്ച് ആരതി സഞ്ചരിച്ച സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി തലയില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. സംഭവത്തില്‍ ശ്യാംജി ചന്ദ്രനും പൊള്ളലേറ്റിരുന്നു.

Read Also : പ്രായപൂർത്തിയാകാത്ത ചെറുമകളെ 24 കാരന് വിവാഹം ചെയ്തു നൽകി; മുത്തശ്ശി അറസ്റ്റിൽ

നാട്ടുകാരാണ് യുവതിയുടെ തലയിലെ തീ കെടുത്തിയശേഷം പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് എത്തിയ ശേഷമാണ് ഇരുവരെയും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. യുവതി മരണപ്പെട്ടതോടെ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെതിരെ കൊലപാതക കുറ്റത്തിന് കേസെടുക്കുമെന്നും, ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കിയശേഷം അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Story Highlights: Husband killed wife Cherthala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here