സംപ്രേക്ഷണ തടസം; തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബിയിൽ വിളിച്ചിട്ടും ഉദ്യോഗസ്ഥരെത്താൻ വൈകിയത് രണ്ട് മണിക്കൂർ

ട്വന്റിഫോറിന്റെയും ഫ്ളവേഴ്സിന്റെയും സംപ്രേക്ഷണം തടസപ്പെട്ടതില്‍ കെഎസ്ഇബിക്കെതിരെ നടപടിയാവശ്യപ്പെട്ട് ട്വന്റിഫോര്‍.
തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചിട്ടും ഉദ്യോഗസ്ഥരെത്തിയത് ഏറെ വൈകി. കാക്കനാട്ടെ ട്വന്റിഫോര്‍ ഓഫീസില്‍ നിന്ന് കെഎസ്ഇബിയെ തകരാര്‍ വിളിച്ചറിയിച്ചത് രാവിലെ 8.04ലാണ്. അഞ്ച് കിലോമീറ്റര്‍ മാത്രമാണ് തേവക്കല്‍ ഓഫീസില്‍ നിന്ന് ട്വന്റിഫോറിന്റെ ഹെഡ്ഓഫീസിലേക്കുള്ളത്. എന്നാല്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത് 9.42നാണ്.
പവര്‍ ബ്രേക്ക് ഡൗണ്‍ സംഭവിച്ചത് അറിഞ്ഞിട്ടും കെ എസ് ഇ ബി ഉദ്യോഗസ്ഥരെത്താന്‍ ഏറെ വൈകി. വിവരം തേടിയപ്പോള്‍ രാവിലെ കോണ്‍ഫറന്‍സിലായിരുന്നു എന്നാണ് ലഭിച്ച മറുപടി. വൈദ്യുതി മന്ത്രിയെ വിളിച്ചപ്പോള്‍ കെഎസ്ഇബി ചെയര്‍മാനെ ബന്ധപ്പെടാന്‍ നിര്‍ദേശിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ജീവനക്കാരെത്താന്‍ രണ്ട് മണിക്കൂറാണ് വൈകിയത്.
സംപ്രേക്ഷണം തടസപ്പെട്ടതില്‍ കെഎസ്ഇബിക്കെതിരെ ട്വന്റിഫോര്‍ നടപടിയാവശ്യപ്പെട്ടു. ചെയര്‍മാന് തൊണ്ടവേദനയാണെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. രണ്ട് മണിക്കൂറിലധികമാണ് ഫ്‌ളവേഴ്‌സിന്റെയും ട്വന്റിഫോറിന്റെയും സംപ്രേക്ഷണം തടസപ്പെട്ടത്.
Story Highlights: KSEB failed to reach 24 office to solve power break down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here