Advertisement

വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

February 19, 2024
Google News 2 minutes Read

വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം ചലച്ചിത്രതാരം സുരേഷ് ഗോപിക്ക് സമ്മാനിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പുരസ്കാരം സ്വീകരിക്കുന്ന ചിത്രം സുരേഷ്ഗോപിയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്.

മുൻവർഷങ്ങളിൽ ഗായകരായ പി.ജയചന്ദ്രൻ, ജി. വേണുഗോപാൽ,എം.ജി ശ്രീകുമാർ, ചലച്ചിത്ര നടൻ ഇന്ദ്രൻസ് എന്നിവർക്കായിരുന്നു പുരസ്കാരം. ഒരു ലക്ഷം രൂപയും പഞ്ചലോഹനിർമ്മിതമായ ശ്രീ ചക്രമേരുവും അടങ്ങുന്നതാണ് പുരസ്കാരം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

സുരേഷ് ഗോപി നീതി വാങ്ങിനൽകുന്ന ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന സിനിമാ കഥാപാത്രത്തിൽ നിന്ന് ഭാരതപുത്രൻ എന്ന നിലയിലേക്ക് മാറിയതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സാധാരണക്കാരോടുള്ള അനുകമ്പയും സഹാനുഭൂതിയും അദ്ദേഹത്തെ വേറിട്ടതാക്കുന്നു.

ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമാണ്. രാഷ്‌ട്രീയ അധികാരമല്ല. മറിച്ച് കാര്യങ്ങൾ ചെയ്യാനുള്ള ശക്തിയാണ്. യഥാർത്ഥ ശക്തി ഉണ്ടാവുന്നത് അറിവ് നേടി സ്വയം തിരിച്ചറിയുമ്പോഴാണെന്നും ഗവർണ‍ർ ചൂണ്ടിക്കാട്ടി.

Story Highlights: Suresh gopi Award on Venpalavattam trust Arif Mohammad Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here