Advertisement

വന്യമൃഗ ആക്രമണത്തിലെ നഷ്ടപരിഹാരത്തിന്‌ 13 കോടികൂടി അനുവദിച്ചു

February 20, 2024
Google News 1 minute Read
finance minister K N balagopal

വന്യമൃഗങ്ങളുടെ ആക്രമണത്തിന്‌ ഇരയാകുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കോട്ടയം, പാലക്കാട്‌, കൊല്ലം, കണ്ണൂർ ഉൾപ്പെടെ ജില്ലകളിൽനിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ്‌ കൂടുതൽ തുക നൽകിയത്‌.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

വന്യജീവി ആക്രമണത്തിന്‌ ഇരയായവർക്ക്‌ നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവർത്തനങ്ങൾ, ആദിവാസികൾക്കും വാച്ചർമാർക്കും ഇൻഷ്വറൻസ്‌, മൃഗ സംഘർഷ ലഘൂകരണ മാർഗങ്ങൾ ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്കായി നേരത്തെ 19.9 കോടി രൂപ നൽകിയിരുന്നു. ഈവർഷം ആകെ 32.9 കോടി രൂപയാണ്‌ അനുവദിച്ചത്‌.

Story Highlights: 13 crore for compensation in wild animal attacks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here