Advertisement

‘ബിജെപി 100 സീറ്റ് തികയ്ക്കില്ല, ഇത്തവണ അവർ ഭരണത്തിൽ നിന്ന് പുറത്താവും’; മോദിക്ക് മറുപടിയുമായി ഖാർഗെ

February 20, 2024
Google News 2 minutes Read
kharge response modi bjp

ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400 സീറ്റ് തികയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് മറുപടിയുമായി കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖർഗെ. ഇത്തവണ ഭരണത്തിൽ നിന്ന് എൻഡിഎ പുറത്താവുമെന്നും 100 സീറ്റ് പോലും തികയ്ക്കില്ലെന്നും ഖാർഗെ പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠിയിൽ ‘ഭാരത് ജോഡോ ന്യായ് യാത്ര’യെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഖാർഗെയുടെ അവകാശവാദം. (kharge response modi bjp)

“400നു മുകളിൽ സീറ്റ് നേടുമെന്ന് ബിജെപി അവകാശപ്പെടുന്നു. അവർ 100 സീറ്റ് പോലും തികയ്ക്കില്ല. ഇത്തവണ അവർക്ക് അധികാരം നഷ്ടമാവും.”- ഖാർഗെ പറഞ്ഞു. അമേഠിയിലും റായ്ബറേലിയിലും ബിജെപി വികസനങ്ങൾ കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

വോട്ടർമാരുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിന് ബിജെപി ഒരുമിച്ചു നിൽക്കും എന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഭാരത് മാതാവിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണവർ. തെരഞ്ഞെടുപ്പിൽ 400 സീറ്റ് നേടും. അടുത്ത 100 ദിവസത്തിനുള്ളിൽ തങ്ങളെല്ലാം പുതിയ വോട്ടർമാർക്ക് അടുത്ത് എത്തണമെന്നും മോദി ആഹ്വാനം ചെയ്തു.

തങ്ങളുടെ എല്ലാം സ്വപനമാണ് വികസിത ഭാരതം എന്നത്. പത്തുവർഷത്തെ തന്റെ ഭരണം അഴിമതി രഹിതമാണ്. 25 കോടിയോളം ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടി. 370 സീറ്റുകൾക്ക് മുകളിൽ ഇത്തവണ ബിജെപി നേടും. രാജ്യത്തെ ഭീകര ആക്രമണങ്ങളിൽ നിന്ന് താൻ മോചിപ്പിച്ചു. ആദിവാസി സമൂഹത്തിനായി പി എം ജന്മയോജന ആരംഭിച്ചു.

Read Also: ‘ഞാൻ എന്തിന് മോദിയെ രാത്രി പോയി കാണണം?’ ഗുലാം നബി ആസാദിനെ തള്ളി ഫാറൂഖ് അബ്ദുള്ള

തങ്ങൾ രാഷ്ട്രനീതിക്കായാണ് പ്രവർത്തിക്കുന്നത്, അല്ലാതെ രാജനീതിക്കായി അല്ല. വനിതകൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽകുന്നതിനാണ് സർക്കാർ മുൻഗണന നൽകിയത്. സ്ത്രീകൾക്കായി ഒരു രൂപയ്ക്ക് സാനിറ്ററി നാപ്കിൻസ് ഉറപ്പാക്കി. സേനകളിൽ വനിതകളുടെ പ്രവേശനം രണ്ടിരട്ടിയാക്കിയത് തന്റെ സർക്കാരാണ്. രാമക്ഷേത്രം ഈ സർക്കാർ ഉറപ്പാക്കി. 500 വർഷമാണ് രാംലല്ല കാത്തിരുന്നത്. പ്രതിപക്ഷത്തെപ്പോലെ കപട വാഗ്ദാനങ്ങൾ തങ്ങൾ നൽകില്ല.

കള്ളം പറയാൻ പ്രതിപക്ഷത്തിന് ഒരു മടിയുമില്ല. വാഗ്ദാനങ്ങൾ എങ്ങനെ പാലിക്കണമെന്നും പ്രതിപക്ഷത്തിന് അറിയില്ല. വികസിത് ഭാരത ലക്ഷ്യം കാണാൻ എൻഡിഎ സർക്കാരിനെ കഴിയൂ. ഗ്രാമങ്ങളിൽ നല്ല റോഡുകൾ നിർമ്മിച്ചു. മെഡിക്കൽ കോളേജും ആശുപത്രികളും രാജ്യത്ത് പലയിടത്തും നിർമ്മിച്ചു. വികസിത് ഭാരത് മോദിയുടെ ഗ്യാരന്റിയാണ്. 2030 ൽ ട്രെയിനുകളിൽ കാർബൺ മുക്തീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: kharge response modi bjp nda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here