Advertisement

‘ഓപ്പറേഷൻ സുതാര്യത’; വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

February 20, 2024
Google News 2 minutes Read
'Operational Transparency'; Vigilance raid at village offices

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ സുതാര്യത’ എന്ന പേരിൽ തെരഞ്ഞെടുത്ത 88 വില്ലേജ് ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ സംവിധാനം ആട്ടിമറിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

വില്ലേജ് ഓഫീസുകളിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന സംവിധാനമാണ് ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ. പല വില്ലേജ് ഓഫീസുകളിലും അപേക്ഷകൾ അണ്ടർ റീ വെരിഫിക്കേഷൻ/ അണ്ടർ എക്സ്ട്രാ വെരിഫിക്കേഷൻ/ റിട്ടേൺഡ് എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തി നടപടികൾ സ്വീകരിക്കാതെ മാറ്റിവയ്ക്കുന്നതായി ആരോപണമുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന.

തിരുവനന്തപുരം ജില്ലയിൽ 13 വില്ലേജ് ഓഫീസുകളിലും കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിൽ ഏഴു വീതവും ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 6 വീതവും പത്തനംതിട്ടയിൽ അഞ്ച് വില്ലേജ് ഓഫീസുകളിലും ആലപ്പുഴ, വയനാട് ജില്ലകളിൽ 4 വീതവും കാസർഗോഡ് മൂന്ന് വില്ലേജ് ഓഫീസുകളിലായാണ് ഒരേ സമയം മിന്നൽ പരിശോധന നടക്കുന്നത്.

Story Highlights: ‘Operational Transparency’; Vigilance raid at village offices

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here