ഗതാഗത സൗകര്യമില്ല; അട്ടപ്പാടിയിൽ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് കെട്ടി ചുമന്ന്

ഗതാഗത സൗകര്യമില്ലാത്തതിനാൽ രോഗിയെ രണ്ട് കിലോ മീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചു. അട്ടപ്പാടിയിലെ മേലെ ഭൂതയാറിൽ കഴിഞ്ഞ ദിവസമാണ് നെഞ്ച് വേദന അനുഭവപ്പെട്ട രോഗിയെ കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. മരുതൻ – ചെല്ലി ദമ്പതികളുടെ മകൻ സതീഷിനെയാണ് രണ്ട് കിലോമീറ്ററോളം ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്. ഉച്ച കഴിഞ്ഞാല്‍ കാട്ടാനകളുടെ വിഹാര കേന്ദ്രമായ വഴിയിലൂടെയാണ് രോഗിയെയും ചുമന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയത്
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സതീഷിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആംബുലന്‍സ് വിളിച്ചപ്പോള്‍ ഗതാഗത സൗകര്യമില്ലാത്തതിനാല്‍ എത്താനാകില്ലെന്ന് അറിയിച്ചു. തുടര്‍ന്നാണ് കമ്പിൽ കെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത്.
വാഹനം കടന്നുപോകാന്‍ കഴിയുന്ന റോഡ് നിര്‍മിക്കണമെന്നത് പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാല്‍ ഇതുവരെയും അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
Story Highlights: Poor roads, Family Carries patient attapadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here