കളക്ട്രേറ്റിൽ ഇന്ന് കറന്റ് വന്നേക്കും; വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് KSEB

എറണാകുളം കളക്ടറേറ്റിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിൽ ഇന്ന് തീരുമാനം. കളക്ടർ ഇടപെട്ടു,വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന് KSEB അറിയിച്ചു. KSEB ചെയർമാൻ ഉറപ്പ് നൽകിയെന്ന് കളക്ടർ വ്യക്തമാക്കി. പല തവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്താലാണ് കളക്ട്രേറ്റ് സമുച്ചയത്തിലെ ഫ്യൂസ് കെഎസ്ഇബി ഊരിയത്.
ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും പലതവണ നോട്ടീസ് നല്‍കിയിട്ടും വൈദ്യുതി കുടിശിക അടച്ചില്ല എന്ന കാരണത്തിൽ ആണ് കെ.എസ്.ഇ.ബി. ഇന്നലെ എറണാകുളം കളക്ടറേറ്റ് സമുച്ചയത്തിലെ ഫ്യൂസ് ഊരിയത്.
രണ്ട് ഓഫീസുകൾ മാത്രം ആണ് കുടിശിക അടച്ച് കറന്റ് പുനസ്ഥാപിച്ചത്. ഇരുപത്തിലധികം ഓഫീസുകളുടെ കാര്യത്തിൽ ജില്ലാ കളക്ടർ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങി. ഇന്ന് കളക്ടറേറ്റ് പരിസരത്ത് പ്രതിപക്ഷ സർവീസ് സംഘടനകളുടെ പ്രതിഷേധ യോഗം ഉണ്ടാകും.
Story Highlights: Eranakulam Collectorate may get Electricity today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here