Advertisement

പൊലീസ് വാഹനമിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

February 23, 2024
Google News 2 minutes Read
Bikers seriously injured after being hit by a police vehicle

വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസ് വാഹനമിടിച്ച് ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്. മലപ്പുറം വാഴക്കാട് പുൽപറമ്പിൽ ജാസിദ് (33), ഭാര്യ ഷാഹിന (30), മകൻ ജുവാൻ (3) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാരിക്കേഡുകൾ കൊണ്ട് പോകാൻ എആർ ക്യാമ്പിൽ നിന്നെത്തിയ പൊലീസ് ടെമ്പോയാണ് അപകടമുണ്ടാക്കിയത്. അപകട ശേഷം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയവർക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു. പൊലീസ് വാഹനത്തിൻ്റെ ഡ്രൈവർ മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്.

Story Highlights: Bikers seriously injured after being hit by a police vehicle

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here