Advertisement

സിപിഐഎം പ്രാദേശിക നേതാവിന്റെ കൊലപാതകം; കസ്റ്റഡിയിലുള്ളത് CPIM മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം

February 23, 2024
Google News 1 minute Read
pv sathyanadh murder; ONE arrested

കോഴിക്കോട് കൊയിലാണ്ടിയിൽ സിപിഐഎം പ്രാദേശിക നേതാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. അഭിലാഷ് എന്നയാൾ ആണ് കസ്റ്റഡിയിൽ ഉള്ളത്. CPIM മുൻ അണേല ബ്രാഞ്ച് കമ്മിറ്റി അംഗവും
കൊയിലാണ്ടി നഗരസഭ മുൻ ചെയർപേഴ്സൻ്റെ ഡ്രൈവറുമായിരുന്നു അഭിലാഷ്. കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യം എന്നാണ് സൂചന.

കൊയിലാണ്ടി ടൗൺ ലോക്കൽ സെക്രട്ടറി പി.വി സത്യനാഥാണ് മരിച്ചത്. ചെറിയപുറം ക്ഷേത്രം ഉത്സവത്തിനിടെ ആണ് ആക്രമണമുണ്ടായത്. ഉത്സവത്തോട് അനുബന്ധിച്ച് ​ഗാനമേള നടക്കുന്ന സമയത്താണ് ഓഫീസ് പരിസരത്ത് വെച്ച് സിപിഐഎം നേതാവിന് വെട്ടേറ്റത്. മൃതദേഹം കൊയിലാണ്ടി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here