Advertisement

‘ആദ്യം പോയി വണ്ണം കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാം’; ജോഡോ യാത്രയ്ക്കിടെ ബോഡി ഷെയ്മിംഗ് നേരിട്ടതായി കോൺഗ്രസ് നേതാവ്

February 23, 2024
Google News 3 minutes Read
_Was Told To Lose 10 Kg To Meet Rahul Gandhi__ Congress Leader's Charge

‘ഭാരത് ജോഡോ യാത്ര’യ്ക്കിടെ തനിക്ക് ബോഡി ഷെയ്മിംഗ് നേരിടേണ്ടി വന്നതായി കോൺഗ്രസ് നേതാവ്. മുൻ കോൺഗ്രസ് നേതാവ് ബാബ സിദ്ദിഖിൻ്റെ മകനും യൂത്ത് കോൺഗ്രസ് മുംബൈ മുൻ അധ്യക്ഷനുമായ സീഷാൻ സിദ്ദിഖാണ് പാർട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയെ കാണണമെങ്കിൽ തന്നോട് ശരീരഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടതായാണ് സീഷാൻ്റെ ആരോപണം.

‘ഭാരത് ജോഡോ യാത്ര’ മഹാരാഷ്ട്രയിലെ നന്ദേഡിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. രാഹുൽ ഗാന്ധിയുടെ ടീം അംഗങ്ങളിൽ ഒരാൾ യാത്രയിൽ നിന്നും തന്നെ പുറത്താക്കി. ആദ്യം പോയി 10 കിലോ കുറയ്ക്ക്, എന്നിട്ട് രാഹുൽ ഗാന്ധിയെ കാണാമെന്നായിരുന്നു ഇയാൾ പറഞ്ഞത്. താൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റാണെന്ന് പറഞ്ഞിട്ടും ഇയാൾ കാര്യമാക്കിയില്ല. രാഹുൽ ഗാന്ധിക്കൊപ്പമുള്ളവർ പാർട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. ആരിൽ നിന്നോ പണം വാങ്ങി കോൺഗ്രസിനെ നശിപ്പിക്കുന്നത് പോലെയാണ് ഇവരുടെ പെരുമാറ്റമെന്നും സീഷാൻ സിദ്ദിഖ്.

‘രാഹുൽ ഗാന്ധി നല്ലവനാണ്, അദ്ദേഹം തൻ്റെ ജോലി ചെയ്യുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം ഉള്ളവർ ആളുകളോട് വളരെ മോശമായാണ് പെരുമാറുന്നത്. ഇത് രാഹുൽ ഗാന്ധി തിരിച്ചറിയുന്നില്ല. പാർട്ടിയെ തുലയ്ക്കണമെന്ന് ഉറച്ചുള്ള പെരുമാറ്റമാണ് ഇവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. മല്ലികാർജുൻ ഖാർഗെ എനിക്ക് പിതാവിനെപ്പോലെയാണ്. എന്നാൽ കോൺഗ്രസ് അധ്യക്ഷനായിട്ട് പോലും അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുന്നു, പലപ്പോഴും അദ്ദേഹത്തിന് ഒന്നും ചെയ്യാനാകുന്നില്ല’- സീഷാൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിലെ ന്യൂനപക്ഷ നേതാക്കളോടും പ്രവർത്തകരോടും കാണിക്കുന്ന പെരുമാറ്റം ദൗർഭാഗ്യകരമാണ്. കോൺഗ്രസിലെയും മുംബൈ യൂത്ത് കോൺഗ്രസിലെയും വർഗീയതയുടെ വ്യാപ്തി മറ്റൊരിടത്തും ഇല്ലാത്തതാണ്. കോൺഗ്രസിൽ മുസ്ലീമായത് പാപമാണോ? എന്തിനാണ് തന്നെ ആക്രമിക്കുന്നതെന്ന് പാർട്ടി ഉത്തരം പറയണം. താനൊരു മുസ്ലീം ആയത് കൊണ്ട് മാത്രമാണോ അത്?-അദ്ദേഹം ചോദിച്ചു. 50 വർഷത്തെ ബന്ധം ഉപേക്ഷിച്ച് പിതാവ് ബാബ സിദ്ദിഖ് കോൺഗ്രസ് വിട്ട് അജിത് പവാറിൻ്റെ എൻസിപിയിൽ ചേർന്നതിന് പിന്നാലെ, ബുധനാഴ്ച സിദ്ദിഖിനെ മുംബൈ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.

Story Highlights: ‘Was Told To Lose 10 Kg To Meet Rahul Gandhi’: Congress Leader’s Charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here