‘അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധമായിരുന്നില്ല അവിടെ’; എടവണ്ണ കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥിയുടെ മാതാവ്

മലപ്പുറം എടവണ്ണയിലെ പതിനേഴുകാരിയുടെ മരണത്തിൽ കരാട്ടെ മാസ്റ്റർക്ക് എതിരെ പെൺകുട്ടി അധ്യാപകന് അയച്ച ശബ്ദ സന്ദേശം ട്വന്റിഫോറിന് ലഭിച്ചു. കരാട്ടെ മാസ്റ്റർ സിദ്ദിഖ് അലിയിൽ നിന്നും ദുരനുഭവം ഉണ്ടായതിൽ സഹായം അഭ്യർത്ഥിച്ചാണ് അധ്യാപകന് വാട്സ് ആപ്പ് സന്ദേശം അയച്ചത്. സിദ്ധിക്ക് അലി ആൺകുട്ടികളെയും പീഡിപ്പിച്ചെന്ന് വീട്ടമ്മ വെളിപ്പെടുത്തി. ( edvannappara case reveations )
‘അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധമായിരുന്നില്ല അവിടെ. അവിടെ മിസ്സുമാരൊക്കെ ഉണ്ട്. അവരൊക്കെ ഇയാളുടെ പ്രൊഡക്ടുമാരാണ്. ഹിപ്നോട്ടിസം ഉൾപ്പെടെ അയാൾക്കറിയാം. ആണായാലും പെണ്ണായാലും അയാൾ പഠിപ്പിച്ചവരെയൊക്കെ ആയാൾ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടികളെ കൗൺസിലിംഗ് ചെയ്താൽ അവർ പീഡനവിവരം തുറന്ന് പറയും’ വിദ്യാർത്ഥിയുടെ മാതാവ്.
സിദ്ദിഖ് അലിയിൽ നിന്ന് കുട്ടി ലൈംഗീക അതിക്രമം നേരിട്ടതിന്റെ കൂടുതൽ തെളിവുകൾ പുറത്ത് വരികയാണ്. ലൈംഗീക അതിക്രമം ഉണ്ടായതിന് പിന്നാലെ കുട്ടി അധ്യാപകന്റെ സഹായം തേടുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
‘കേസുമായി മുന്നോട്ട് പോയാൽ സാറിന് മൂന്ന് മക്കളാണ്. ഞങ്ങൾ ഒരുമിച്ചാണ് കരാട്ടെ പഠിച്ചത്. അവർക്ക് പിന്നീട് ബുദ്ധിമുട്ടാകുമോ ? ഒരു പോക്സോ കേസിൽ അറസ്റ്റിലായ ആളുടെ മക്കളെന്ന് പറയില്ലേ. എന്നെ ഉപദ്രവിക്കാത്തവർക്കും ഈ കേസ് ഉപദ്രവമാകുമോ എന്നാണ് കൺസേൺ’ കുട്ടി പറഞ്ഞതിങ്ങനെ.
വിവരം നേരത്തെ അറിയാമായിരുന്നെങ്കിലും കുട്ടിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് അന്ന് പോലീസിൽ അറിയിക്കാതിരുന്നതെന്നും അധ്യാപകൻ പറഞ്ഞു
വിദ്യാർത്ഥിനിയുടെ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.വാഴക്കാട് പൊലീസിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് ഉം തേടിയിട്ടുണ്ട്കൂടുതൽ ലൈംഗീക അതിക്രമ പരാതികൾ ഉയർന്നതോടെ കരാട്ടെ പരിശീലനത്തിന് എത്തിയ കൂടുതൽ കുട്ടികളുടെ മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം .
Story Highlights: edvannappara rape case reveations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here