Advertisement

‘ഞാൻ സ്ട്രെയ്റ്റ് ഫോർവേഡ്, എല്ലാം തുറന്ന് പറയും’; സതീശനും താനും ജേഷ്‌ഠാനുജന്മാരെന്ന് കെ സുധാകരൻ

February 24, 2024
2 minutes Read

വി ഡി സതീശനെ മോശമാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. എന്തും തുറന്ന് പറയുന്നയാളാണ് താൻ. എല്ലാ കാര്യങ്ങളും തുറന്ന് പറയും. സതീശനും ഞാനും ജേഷ്‌ഠനുജന്മാരാണ്. സതീശനെ മോശമാക്കൻ ഉദ്ദേശിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ഞാൻ സ്ട്രെയ്റ്റ് ഫോർവേഡ് ആണ്. കാര്യങ്ങൾ നേരെ ചൊവ്വേ പറയുന്നയാൾ. സതീശനോട് ദേഷ്യപ്പെട്ടിട്ടില്ല. ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ല. മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിച്ചു. മാധ്യമങ്ങൾ മാപ്പ് പറയണമെന്നും കെ സുധാകരൻ വ്യക്തമാക്കി.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വിവാദമായതോടെ സതീശനും സുധാകരനും സംയുക്ത വാർത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വി ഡി സതീശൻ സുധാകരനൊപ്പം മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല.

അതേസമയം വാർത്താസമ്മേളനത്തിനിടെ കെ സുധാകരന്റെ നീരസം പ്രകടിപ്പിക്കൽ. രാജി ഭീഷണി മുഴക്കി വിഡി സതീശൻ രംഗത്തെത്തി.കെ സി വേണുഗോപാൽ ഇടപെട്ടു. തെരഞ്ഞെടുപ്പിനെയും സമരാഗ്നി പ്രക്ഷോഭ പരിപാടിയേയും ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അത്തരം ചർച്ചകൾ വേണ്ടെന്ന് ഹൈക്കമാൻഡ് അറിയിച്ചു. ഇപ്പോൾ നേതൃ സ്ഥാനം ഒഴിയുന്നത് ദോഷമായി ബാധിക്കും എന്നും ഹൈക്കമാൻഡ് അറിയിച്ചു.

പത്രസമ്മേളനത്തിൽ വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെതിരെ ഡിസിസി പ്രസിഡന്റിനോട് കെപിസിസി പ്രസിഡന്റിന്റെ അസഭ്യ വർഷം ഉണ്ടായി. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷനേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു.

കൂടുതല്‍ പ്രതികരണം തടഞ്ഞത് ഒപ്പമുണ്ടായിരുന്ന നേതാക്കളാണ്.മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.

പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റ്. ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ കെ സുധാകരൻ മടങ്ങി. വിവിധ വിഭാഗങ്ങളുമായി ചർച്ചയ്ക്കിടയിലാണ് കെ സുധാകരൻ ഇറങ്ങിപ്പോയത്

ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരൻ നിന്നില്ല. വാർത്താസമ്മേളനത്തിന് മുൻപ് സുധാകരൻ അസഭ്യം പറഞ്ഞ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരൻ മടങ്ങിപ്പോയതെന്നാണ് സൂചന. എന്നാൽ കെ സുധാകരൻ തിരികെ വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Story Highlights: K Sudhakaran Support on V D Satheeshan on controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top