തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; 3.75 കോടിയുടെ ലഹരിമരുന്ന് പിടികൂടി

തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ആഡംബര കാറുകളിൽ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. പുത്തൂർ സ്വദേശി അരുൺ, കോലഴി സ്വദേശി അഖിൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ കീഴിലുള്ള ആൻ്റി നാർക്കോട്ടിക് സ്ക്വാഡും പീച്ചി പൊലീസും ചേർന്ന് കുതിരാനിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
Story Highlights: Massive drug bust in Thrissur; Drugs worth 3.75 crore seized
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here