ഒമ്പതാം ക്ലാസുകാരിയുടെ തിരോധാനം; പെൺകുട്ടിയെ കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

പത്തനംതിട്ട തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ പെൺകുട്ടിയെ കൊണ്ടുപോയ യുവാക്കളുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. യുവാക്കൾ തൃശൂർ സ്വദേശിയെന്നാണ് സൂചന. പെൺകുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബസിൽ നിന്നുള്ള യുവാക്കളുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.(: Thiruvalla missing case Police released photos of two youths )
രണ്ടു യുവാക്കളുടെ ചിത്രങ്ങളാണ് ബസിലെ സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. ബസ് സ്റ്റാൻഡിൽ വെച്ച്‌ല പെൺകുട്ടി യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ചു. യുവാക്കളുടെ ഫോൺ പൊലീസ് ട്രേസ് ചെയ്തിട്ടുണ്ട്. ഇവരെ കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഇവർ സംസ്ഥാനം വിട്ടിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ വന്നില്ല. ഇതോടെയാണ് വീട്ടുകാരും ബന്ധുക്കളും വിവരം പൊലീസിനെ അറിയിച്ചത്.
Story Highlights: Thiruvalla missing case Police released photos of two youths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here