Advertisement

നാളെ ലീ​ഗ് യോ​ഗമില്ല; സ്ഥാനാർത്ഥി പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റി

February 26, 2024
Google News 2 minutes Read
Muslim league candidate announcement Wednesday

നാളെ നടത്താൻ നിശ്ചയിച്ച മുസ്ലിം ലീ​ഗിന്റെ നേതൃയോ​ഗം മാറ്റിവച്ചു. യുഡിഎഫുമായുള്ള സീറ്റു ചർച്ചയിലെ തീരുമാനങ്ങൾ കോൺ​ഗ്രസ് നേതാക്കൾ നാളെ അറിയിക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥികളുടെ പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകും. എന്നാൽ നേരത്തെ തീരുമാനിച്ച നേതൃസമിതി യോ​ഗം നാളെ ചേരും.(Muslim league candidate announcement)

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീ​ഗ് മുന്നോട്ടുവച്ച മൂന്നാം സീറ്റെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. മലപ്പുറവും പൊന്നാനിയും കൂടാതെ പുതിയ ഒരു മണ്ഡലം കൂടി വേണമെന്നാണ് ലീഗിൻ്റെ ആവശ്യം. മൂന്നാം സീറ്റ് വേണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ലീ​ഗ്.

Read Also : തെരഞ്ഞെടുപ്പിന് മുന്‍പേ യുഡിഎഫ് തോറ്റു; കോണ്‍ഗ്രസിന് ബിജെപിയുമായി സന്ധിചേര്‍ന്നെന്ന് ബിനോയ് വിശ്വം

ലോക്സഭാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് നൽകി ലീഗിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ഇതിന്റെ കാര്യത്തിൽ പാണക്കാട് ചേരാനിരിക്കുന്ന ലീ​ഗ് യോ​ഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ആവശ്യം അം​ഗീകരിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന ലീ​ഗ് സൂചന നൽകിയിരുന്നു.

Story Highlights: Muslim league candidate announcement Wednesday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here