ചാലക്കുടിയിൽ വിജയമുറപ്പ്; ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രം: സി രവീന്ദ്രനാഥ്
ചാലക്കുടിയിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി സി രവീന്ദ്രനാഥ്. നിർണായക രാഷ്ട്രീയ പോരാട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ സന്തോഷം. ജനങ്ങൾക്ക് ഓപ്ഷൻ ഇടത് മാത്രമാണെന്നും രവീന്ദ്രനാഥ് പ്രതികരിച്ചു.
കേരളത്തെ കേന്ദ്രം അവഗണിക്കുന്നു. ഇതിൽ ജനങ്ങൾക്ക് വലിയ വേദന ഉണ്ട്. ചാലക്കുടിയിൽ എൽഡിഎഫിന് വലിയ വിജയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ജനങ്ങളുടെ രാഷ്ട്രീയ വികാരം ഒപ്പിയെടുക്കാൻ കഴിയുന്നുണ്ട്. ചാലക്കുടിയിലെ മത്സരം രാഷ്ട്രീയ സമരമാണ്. മണ്ഡലത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും എൽഡിഎഫിനൊപ്പം നിൽക്കും. മണ്ഡലത്തിന്റെ വികസനം സമഗ്രവും പൂർണവുമാക്കും.
Story Highlights: chalakudy c raveendranath response cpim
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here