മദ്യനയ അഴിമതി കേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ്, മാർച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകണം

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ്. കേസിൽ എട്ടാം സമൻസ് ആണ് ഇഡി ഇപ്പോൾ നൽകിയിരിക്കുന്നത്. മാർച്ച് നാലിന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ഇ.ഡിയുടെ നോട്ടീസുകൾ നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഇതുവരെ എത്താതിരിക്കുന്നത്.
കുറ്റപത്രത്തിൽ ഒട്ടേറെത്തവണ കെജ്രിവാളിന്റെ പേര് ഇ.ഡി. പരാമർശിച്ചിട്ടുണ്ട്. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വർത്താപ്രചാരണവിഭാഗം ചുമതലയുള്ള വിജയ് നായർ, ചില വ്യവസായികൾ എന്നിവരെയാണ് കേസിൽ ഇ.ഡി. ഇതുവരെ അറസ്റ്റുചെയ്തത്. 2021-22 വർഷം മദ്യവിൽപ്പനയ്ക്കുള്ള ലൈസൻസ് അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം. പിന്നീട് നയം ഡൽഹി സർക്കാർ പിൻവലിച്ചിരുന്നു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here