Advertisement

‘തൊഴിലുറപ്പ് ജോലിക്കെത്തി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐ മനുഷ്യചങ്ങലയില്‍ പങ്കെടുത്തു’; 3 മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍

February 27, 2024
Google News 1 minute Read

പള്ളിക്കൽ പഞ്ചായത്തിലെ തൊഴിലുറപ്പ് മേൽനോട്ടക്കാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ടയിൽ തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങലയ്‌ക്ക് പോയ മൂന്ന് മേറ്റുമാർക്കാണ് സസ്പെൻഷൻ.

പത്തനംതിട്ട പള്ളിക്കൽ പഞ്ചായത്തിലെ മേറ്റുമാരെ ഒരു വർഷത്തേക്കാണ് സസ്പെൻ‍ഡ് ചെയ്തത്.ജനുവരി 20-നാണ് സംഭവം. മൂന്ന് സൈറ്റുകളിൽ നിന്നായി 700-ഓളം തൊഴിലാളികൾ പ്രവൃത്തി സ്ഥലത്തെത്തി എൻഎംഎംഎസ് മുഖേനയും മസ്റ്റർ റോൾ വഴിയും ഹാജർ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു.

തൊഴിലുറപ്പ് ജോലിക്ക് മേൽനോട്ടം വഹിക്കേണ്ട മൂന്ന് മേറ്റുമാർ ഉൾപ്പെടെയാണ് ഹാജർ രേഖപ്പെടുത്തി ജോലി ചെയ്യാതെ മനുഷ്യ ചങ്ങലയ്‌ക്ക് പോയത്. തുടർന്ന് ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ സംഭവം വ്യക്തമായി.പരാതിക്കാർക്ക് മറ്റ് അയോ​ഗ്യതകൾ ഒന്നുമില്ലെങ്കിൽ‌ ട്രെയിനിം​ഗ് നൽകണമെന്ന് പള്ളിക്കൽ‌ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്സ്മാൻ നിർദ്ദേശം നൽകി.

Story Highlights: Suspension for Thozhilurappu Workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here