Advertisement

പദയാത്ര ഗാനവിവാദം: ബിജെപി ഐടി സെല്ലിന് മൂക്കുകയർ; ചുമതലകൾ ഇനി എൻഡിഎ ഐടി സെൽ നിർവഹിക്കും

February 28, 2024
Google News 2 minutes Read
bjp padayatra song it cell nda

എൻഡിഎ പദയാത്ര ഗാനവിവാദത്തിൽ ഐടി സെൽ കൺവീനർ എസ് ജയശങ്കറിനെതിരെ തൽക്കാലം നടപടിയുണ്ടാവില്ല. പകരം ഐടി സെല്ലിന് ബിജെപിമൂക്ക് കയറിട്ടു. ഐടി സെൽ കൺവീനർ സ്ഥാനം ഇനി വെറും സാങ്കേതിക ചുമതല മാത്രമാവും. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. (bjp padayatra it cell)

ബിജെപി സംസ്ഥാന ഐടി സെല്ലിൻ്റെ അധികാരപരിധി വെട്ടിച്ചുരുക്കി. ബിജെപി ഐടി സെല്ലിനു പകരം നവമാധ്യമങ്ങളിലെ അഭിപ്രായ രൂപീകരണത്തിനും അഭിപ്രായപ്രകടനത്തിനും പുതിയ സംവിധാനം ഏർപ്പെടുത്തും. പുതിയ സംവിധാനം എൻഡിഎ ലേബലിലാവും. ബിജെപി ഐടി നിർവഹിച്ചിരുന്ന ചുമതലകൾ ഇനിമുതൽ നിർവഹിക്കുക എൻഡിഎ ഐടി സെൽ ആയിരിക്കും. എൻഡിഎ ഐടി സെല്ലിന് പുതിയ കോഡിനേറ്റർ പദവി സൃഷ്ടിക്കും. ഒരു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിക്ക് എൻഡിഎ ഐടി സെല്ലിന്റെ പൂർണ്ണ ചുമതല നൽകും.

Read Also: പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; കേരള പദയാത്ര സമാപനത്തിൽ പങ്കെടുക്കും, ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

ബിജെപി ഐടി സെൽ കൺവീനർ ഇനിമുതൽ സാങ്കേതിക കാര്യങ്ങളിൽ മാത്രം ഇടപെട്ടാൽ മതി എന്ന് യോഗത്തിൽ തീരുമാനമായിയോഗത്തിൽ ഐടി സെൽ കൺവീനർ എസ് ജയശങ്കറിന് രൂക്ഷ വിമർശനം നേരിട്ടു. വി മുരളീധരനും ജാഥാ ഇൻചാർജ് പി.സുധീറും ജനറൽ സെക്രട്ടറി എം ടി രമേശ് ഉൾപ്പടെയുള്ള സംസ്ഥാന നേതാക്കൾ ജയശങ്കറിനോടുള്ള എതിർപ്പ് വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് കെ സുരേന്ദ്രൻ നയിച്ച പദയാത്രയിലെ ഗാനം കൈവിട്ടുപോയത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന ഗാനത്തിലെ വരി വിവാദമാവുകയായിരുന്നു. ‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ…’ എന്നാണ് ഗാനത്തിലെ വരി. ബിജെപി കേരളം എന്ന യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്ന ഗാനം പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുത്തു.

“ദുരിതമേറ്റു വാടിവീഴും പതിതകോടി മാനവർക്കൊരഭയമായി ഞങ്ങളുണ്ട് കൂട്ടരേ…പതിയിരിക്കും ഇടതുപക്ഷ വഞ്ചനപ്പിശാചിനോടും എതിരിടാൻ ഞങ്ങളുണ്ട് കൂട്ടരേ…അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാൻ അണിനിരക്കു കൂട്ടരേ… താമരയ്ക്ക് കൊടി പിടിക്ക് കൂട്ടരേ…”-എന്നതാണ് ഗാനത്തിലെ വരികൾ.

2012ൽ വി. മുരളീധരൻ കേരളയാത്ര നടത്തിയപ്പോൾ ഉള്ള ഗാനമാണ് സുരേന്ദ്രൻ്റെ പദയാത്രയിലെ ഗാനങ്ങളിൽ മിക്സ് ചെയ്തത്. തുടർന്ന് ഐടി സെൽ കൺവീനർ എസ്. ജയശങ്കറിനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വിശദീകരണം തേടിയിരുന്നു.

Story Highlights: bjp padayatra song it cell nda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here