സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍; കാഴ്ചക്കാരുടെ പ്രായത്തിനനുസരിച്ച് സര്‍ട്ടിഫിക്കേഷന്‍ വരും

സെന്‍സര്‍ ബോര്‍ഡ് ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. കാഴ്ച്ചക്കാരുടെ പ്രായത്തിനനുസരിച്ച് സര്‍ട്ടിഫിക്കേഷന്‍ നല്‍കാനാണ് തീരുമാനം. UA 7+’, ‘UA 13+’ ‘UA 16+’ എന്നിങ്ങനെയാകും സെന്‍സറിംഗ്. U, A, Sസര്‍ട്ടിഫിക്കേഷനുകള്‍ പഴയ പടിത്തുടരും. (Censor Board plans age-ratings for films soon)
ഇതിന് പുറമെ സെന്‍സര്‍ ബോര്‍ഡില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കും.സ്ത്രീ പ്രാതിനിത്യം മൂന്നില്‍ ഒന്ന് ഉറപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു. സര്‍ട്ടിഫിക്കേഷന്‍ നടപടികളും ഓണ്‍ലൈന്‍ ആക്കും.മാറ്റങ്ങള്‍ വരുത്തി കേന്ദ്രം കൊണ്ടുവന്ന കരട് വിജ്ഞാപനത്തില്‍ മറ്റന്നാള്‍ വരെ പൊതുജന അഭിപ്രായം അറിയിക്കാം.അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും കരട് വിജ്ഞാപനത്തില്‍ അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുക.
Story Highlights: Censor Board plans age ratings for films soon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here