Advertisement

SFIO അന്വേഷണം; KSIDCയെ തകർക്കാൻ ആസൂത്രിത നീക്കം: പി രാജീവ്

February 28, 2024
Google News 2 minutes Read
K store scheme in association with ration shops; P RAJEEV

SFIO അന്വേഷണം, KSIDCയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്. KSIDC യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ. SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തി. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് KSIDC സംരംഭങ്ങൾക്ക് നൽകുന്നത്. ഏത് രേഖയും KSIDC നൽകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി. ഇത്തരം സ്ഥാപനങ്ങളിൽ ഫുൾടൈം ഇൻ്റൺഷിപ്പ് നൽകും. ഉന്നത വിദ്യാഭ്യാസ മേഖലയും വ്യവസായങ്ങളുമായി സഹകരണം. അതിനായാണ് ക്യാമ്പസ്‌ വ്യവസായ പാർക്ക് സ്ഥാപിക്കുന്നത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഇതിനായി 1.5 കോടി സർക്കാർ നൽകും. 70 സ്ഥാപനങ്ങൾ താല്പര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് എൻഒസി നൽകേണ്ടതുണ്ട്. അതോടൊപ്പം കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ വലിയ ഉയർച്ചയായിരിക്കും ഉണ്ടാവുക. ഇന്ത്യയിൽ ഏറ്റവുമധികം പി എസ് സി നിയമനങ്ങൾ നടക്കുന്നത് കേരളത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: P Rajeev Against SFIO Investigations on KSIDC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here