Advertisement

തിരുവനന്തപുരത്ത് ശശി തരൂർ UDF സ്ഥാനാർത്ഥി; പ്രഖ്യാപനം സമരാ​ഗ്നി വേദിയിൽ

February 29, 2024
1 minute Read

തിരുവനന്തപുരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ്. ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോൺ​ഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാ​ഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.

ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ നിർത്തുമ്പോൾ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. 20 മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു.

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി ഉടൻ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കും. 16 സീറ്റുകളിലാണ് കോൺ​ഗ്രസ് മത്സരിക്കുക. മുസ്ലിം ലീ​ഗ് രണ്ടു സീറ്റുകളിലും കൊല്ലത്ത് ആർഎസ്പിയും കോട്ടയത്ത് കേരള കോൺ​ഗ്രസും മത്സരിക്കും.

Story Highlights: Shashi Tharoor UDF candidate in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top