Advertisement

ദേശീയ​ഗാനം തെറ്റിച്ചുപാടി; പാലോട് രവിക്കെതിരെ പരാതി നൽകി BJP

March 1, 2024
2 minutes Read

സമരാ​ഗ്നി സമാപന സമ്മേളന വേദിയിൽ ദേശീയ ​ഗാനം തെറ്റിച്ചുപാടിയ ഡിസിസി അധ്യക്ഷൻ പാലോട് രവിക്കെതിരെ പരാതി നൽകി ബിജെപി. മൈക്കിനടുത്തേക്ക് വന്ന് ദേശീയ​ഗാനം തെറ്റിച്ച് പാടുന്ന പാലോട് രവിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തെറ്റിയെന്ന് മനസ്സിലായതോടെ ടി സിദ്ദിഖ് ഇടപെടുകയും ​സി.ഡി. ഇടാമെന്ന് പറയുന്നതും കാണാം.

അമളി പറ്റിയത് തിരിച്ചറിഞ്ഞ ടി. സിദ്ദിഖ് എം.എൽ.എ ഉടൻ തന്നെ ഇടപെട്ട് ‘പാടല്ലേ’എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. തിരുവനന്തപുരത്ത് ഇന്നലെ വൈകീട്ട് നടന്ന ചടങ്ങിലായിരുന്നു സംഭവം. സമ്മേളനത്തിൽ നന്ദിപ്രസംഗം അവസാനിച്ചശേഷം പാലോട് രവി മൈക്ക് മുന്നിലേക്ക് എത്തി, എല്ലാവരും എഴുന്നേൽക്കാൻ ആവശ്യപ്പെടുകയും ദേശീയ​ഗാനം തെറ്റിച്ച് ആലപിക്കുകയുമായിരുന്നു. പാടുന്നതിനൊപ്പം പാലോട് രവി കൈ കൊട്ടുകയും ചെയ്തു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കോൺ​ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാലോട് രവി ദേശീയ​ഗാനം തെറ്റിച്ചുപാടിയത്. ആലിപ്പറ്റ ജമീലയാണ് ദേശീയ​​ഗാനം തിരുത്തിപാടിയത്.

Story Highlights: BJP Complaint against Palode Ravi in sang national anthem wrongly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top