Advertisement

പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍

March 1, 2024
Google News 2 minutes Read
government officials robbed 4 lakhs from sharanalayam inmates

പറവൂര്‍ നഗരസഭയുടെ ശരണാലയത്തിലെ അന്തേവാസിയുടെ നാല് ലക്ഷം രൂപ നഗരസഭയിലെ 2 ഹെല്‍ത്ത് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തു. സംഭവം പുറത്തിറഞ്ഞതോടെ അന്തേവാസിയുടെ വീട്ടിലെത്തി പണം കൈമാറി കേസില്‍ നിന്ന് രക്ഷപ്പെടാനും ഉദ്യോഗസ്ഥര്‍ ശ്രമം ആരംഭിച്ചു. പറവൂര്‍ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവരാണ് പണം തട്ടിയെടുത്തത്. നിലവില്‍ ഇവര്‍ രണ്ടുപേരും കൊച്ചി കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്. (government officials robbed 4 lakhs from sharanalayam inmates)

സര്‍ക്കാര്‍ ജീവനക്കാരനായി വിരമിച്ച നഗരസഭാ ശരണാലയത്തിലെ അന്തേവാസിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 4 ലക്ഷം രൂപയാണ് നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ശ്യാം , ജിന്‍സി എന്നിവര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. അന്തേവാസിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയ ശേഷമാണ് തട്ടിപ്പ് വിവരം പുറത്തിറങ്ങുന്നത്. ഇതോടെ മോഷ്ടിച്ച പണം അന്തേവാസിയുടെ വീട്ടിലെത്തിച്ച് ഉദ്യോഗസ്ഥര്‍ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമവും ആരംഭിച്ചു. വിവരമറിഞ്ഞിട്ടും പറവൂര്‍ നഗരസഭാ സെക്രട്ടറി ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമിച്ചത്. കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉയര്‍ന്നതോടെ ഉദ്യോഗസ്ഥര്‍ നടത്തിയ തട്ടിപ്പിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടങ്ങളുടെ ഗുരുതരലംഘനമാണ് രണ്ടു ഉദ്യോഗസ്ഥരും നടത്തിയത്. ആരും പരാതി നല്‍കിയില്ലെങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം സെക്രട്ടറിക്ക് ഉണ്ട്. ശരണാലയത്തില്‍ കഴിഞ്ഞിരുന്ന മറ്റു അന്തേവാസികളുടെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഉള്‍പ്പെടെ ഈ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തിട്ടുണ്ടോ എന്നതും പരിശോദിക്കുന്നുണ്ട്. നിലവില്‍ പറവൂരില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിയ രണ്ടു ഉദ്യോഗസ്ഥരും കൊച്ചി കോര്‍പ്പറേഷനിലാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഉദ്യോഗസ്ഥരെ സംരക്ഷിച്ച സെക്രട്ടറിക്കെതിരെയും വിജിലന്‍സില്‍ പരാതി ‘ നല്‍കാനും നഗരസഭ കൗണ്‍സിലര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.

Story Highlights: government officials robbed 4 lakhs from sharanalayam inmates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here