എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി, യുഡിഎഫ് ഇത്തവണ ഇരുപതിടത്തും ജയിക്കും: സച്ചിന്‍ പൈലറ്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഇന്ത്യാ സഖ്യം കേരളത്തിലെ മത്സരത്തിന് തടസമാകില്ലെന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ഇക്കുറി കേരളത്തില്‍ യുഡിഎഫ് ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്ന് സച്ചിന്‍ പൈലറ്റ് അവകാശപ്പെട്ടു. കേരളത്തില്‍ വ്യത്യസ്തമായ സാഹചര്യം ആണുള്ളത്. ഇവിടെ കാലങ്ങളായി എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം നടക്കുന്നതെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. (Sachin pilot against LDF Government in Kerala)
രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ആനി രാജയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി വയനാടിനും കേരളത്തിനും വേണ്ടപ്പെട്ടയാള്‍ ആണെന്നായിരുന്നു സച്ചിന്‍ പൈലറ്റിന്റെ മറുപടി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി. തുടര്‍ഭരണം നേടിയ ഇടതു സര്‍ക്കാര്‍ ജനങ്ങളോട് നീതി കാണിക്കുന്നില്ല. 2026ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.
Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി
എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികള്‍ ഒരുമിച്ചു നില്‍ക്കേണ്ട സാഹചര്യമാണിതെന്ന് സച്ചിന്‍ പൈലറ്റ് ഓര്‍മിപ്പിച്ചു. ഭരണഘടനപരമായകാര്യങ്ങളെ സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ഇന്ത്യ സഖ്യത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്. ഇന്ത്യാ സഖ്യത്തിനു മാത്രമേ എന്‍ഡിഎയെ പരാജയപ്പെടുത്താല്‍ കഴിയൂ. ക്ഷേത്രങ്ങളും മസ്ജിദും ഉയര്‍ത്തി മാത്രം ബിജെപിക്ക് തെരഞ്ഞെടുപ്പ് നേരിടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: Sachin pilot against LDF Government in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here