തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി

മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തമിഴ്‌നാട്ടുകാരായ ജയസൂര്യൻ, ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്. ( tirur 11 month old baby murdered by mother and lover )
തമിഴ്നാട് പോണ്ടിച്ചേരി കൂടല്ലൂർ സ്വദേശിനി ശ്രീപ്രിയ എന്ന 19 കാരി, കാമുകൻ എന്നിവരാണ് 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിച്ചത്. തലക്കാട് പുല്ലുരാൽ എസ് ഐഒ ബസ്റ്റോപ്പിനു സമീപത്താണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിച്ചത് തൃശ്ശൂരിലാണെന്നാണ് സൂചന. ശ്രീപ്രിയയെ തേടി ചേച്ചി വിജയയും ഭർത്താവും വെള്ളിയാഴ്ച്ച രാവിലെ തിരൂരിലെത്തിയപ്പോഴാണ് സംഭവം പുറത്തായത്. കുട്ടിയെക്കുറിച്ച് ചോദ്യച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ശ്രീപ്രിയ പറഞ്ഞത്. അതിനെ തുടർന്നാണ് ഇവർക്ക് സംശയം തോന്നിയത്. കുട്ടിയെ കാമുകനും പിതാവും ചേർന്ന് കൊലപ്പെടത്തിയെന്നാണ് ഒടുവിൽ പറഞ്ഞത്.
ഒന്നരവർഷം മുമ്പ് വിവാഹം കഴിഞ്ഞ ശ്രീപ്രിയയെ, പോണ്ടിച്ചേരിയിൽ നിന്ന് മൂന്ന് മാസം മുമ്പാണ് ഭർത്താവിന്റെ ഒപ്പം താമിസിക്കുമ്പോൾ കാണാതായത്. പോണ്ടിച്ചേരിയിൽ നിന്ന് മുങ്ങിയ ശ്രീപ്രിയ കാമുകനും കുടുംബത്തോടെപ്പം പുല്ലൂരിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഇവിടെവെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയത്. തന്നെ മുറിയൽ അടച്ചുപൂട്ടി പിതാവും കാമുകനും ചേർന്ന് കുഞ്ഞിനെ അപയാപ്പെടുത്തിയെന്നാണ് ശ്രീപ്രിയ വെളുപ്പെടുത്തിയത്. 2 മാസം മുമ്പാണ് ശ്രീപ്രിയ ഉൾപ്പെടെയുളള സംഘം പുല്ലൂരിലെത്തി താമസം തുടങ്ങിയത്. ശ്രീപ്രിയ ഇവിടെ ഹോട്ടലലിൽ ജോലി ചെയ്തിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുക്കാരും ഇടപ്പെട്ടു. നാട്ടുക്കാർ വീടുനുളളിൽ പരിശോധന നടത്തിയപ്പോഴാണ് കാമുകനെ കണ്ടെത്തിയത്. പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
Story Highlights: tirur 11 month old baby murdered by mother and lover
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here