രാഷ്ട്രപതി തീരുമാനം എടുത്ത ബില്ലുകൾ ഗവർണർ സർക്കാരിന് കൈമാറി

രാഷ്ട്രപതി തീരുമാനം എടുത്ത ബില്ലുകൾ ഗവർണർ സർക്കാരിന് കൈമാറി.ലോകായുക്ത ബില്ലിൽ താൻ ഇനി ഒപ്പിടേണ്ടതില്ല എന്നാണു ഗവർണറുടെ
നിലപാട്.സർക്കാരിന് വിഞാപനം ഇറക്കാം എന്നും രാജ്ഭവൻ സർക്കാരിനെ അറിയിച്ചു. ( governor handed over bills to kerala govt )
രാഷ്ട്രപതി തടഞ്ഞ 3 സർവകലാശാല ബില്ലുകളും ഗവർണർ സർക്കാരിന് കൈമാറിയിട്ടുണ്ട്.ചാൻസിലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുക,വി.സി സെർച് കമ്മിറ്റിയുടെ ഘടന മാറ്റുക തുടങ്ങിയ മൂന്നു ബില്ലുകൾ രാഷ്ട്രപതി തടഞ്ഞു വെച്ചിരിക്കുകയാണ്.ഇത് മടക്കി നൽകുന്നതിലൂടെ സർവകലാശാല
വൈസ് ചാൻസിലർ നിയമനവുമായി ബന്ധപ്പെട്ടു ഗവർണർ തുടർനടപടിക്കൊരുങ്ങുന്നു എന്ന സൂചന കൂടി നൽകുന്നുണ്ട്.ഏഴു ബില്ലുകളായിരുന്നു ഗവർണർ രാഷ്ട്രപതിക്ക് കൈമാറിയത്.
Story Highlights: governor handed over bills to kerala govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here