Advertisement

കാലിയായ സപ്ലൈകോ സ്റ്റോറുകൾക്കെതിരെ കെ.സി.വൈ.എം പ്രതിഷേധം

March 2, 2024
Google News 2 minutes Read
KCYM protests against empty Supplyco stores

സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സപ്ലൈകോ സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ നൽകുവാൻ സാധിക്കാതെ സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം എറണാകുളം – അങ്കമാലി മേജർ അതിരൂപതയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നവും, അരി, പഞ്ചസാര തുടങ്ങിയ പലചരക്ക് സാധനങ്ങളുടെ സൗജന്യ വിതരണവും നടത്തി. ( KCYM protests against empty Supplyco stores )

മൂഴിക്കുളം എളവൂർ സപ്ലൈകോയുടെ മുൻപിൽ നടന്ന പ്രതിഷേധ സമരത്തിന് കെ.സി.വൈ.എം എറണാകുളം – അങ്കമാലി മേജർ അതിരൂപത പ്രസിഡന്റ് ജിസ്മോൻ ജോൺ അധ്യക്ഷത വഹിച്ചു, കളമശ്ശേരി സോഷ്യൽ വെൽഫെയർ ഡയറക്ടർ ഫാ കുരുവിള മരോട്ടിക്കൽ പ്രതിഷേധ സമരവും, സൗജന്യ പലചരക്ക് സാധനങ്ങളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. നിത്യോപയോഗ സാധനങ്ങളുടെ അടിക്കടി ഉണ്ടാകുന്ന വിലവർധനവിൽ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ട്കൾ അധികാരികളും ഗവൺമെന്റും മനസ്സിലാക്കുന്നില്ല എന്നും, സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ അധികാരികളുടെ മുൻപിൽ എത്തിക്കുവാൻ കെ.സി.വൈ.എം യുവജനങ്ങൾ നടത്തുന്ന പ്രതിഷേധ പരിപാടിയാണെന്നും എറണാകുളം – അങ്കമാലി മേജർ അതിരൂപത കെ.സി.വൈ.എം ഡയറക്ടർ ഫാ ജിനോ ഭരണികുളങ്ങര പറഞ്ഞു. കെ.സി.വൈ.എം അതിരൂപത ജനറൽ സെക്രട്ടറി ജെറിൻ പാറയിൽ, അസിസ്റ്റന്റ് ഡയറക്ടർ എബിൻ ചിറക്കൽ, ഫാ ബിബിൻ മുളവരിക്കൽ എന്നിവർ സംസാരിച്ചു. അതിരൂപത ഭാരവാഹികളായ മാർട്ടിൻ വർഗീസ്, റിസോ തോമസ്, ജോസഫ് സാജു, ടെക്‌സൺ കെ മാർട്ടിൻ, വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ കെ.സി.വൈ.എം പ്രവർത്തകർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

Story Highlights: KCYM protests against empty Supplyco stores

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here