Advertisement

‘അയോധ്യയിൽ 90-ാം വയസിൽ രാ​ഗ സേവയുമായി നടി വൈജയന്തിമാല’; പ്രായത്തിന്റെ വെല്ലുവിളികളെ തോൽപ്പിച്ച ഭരതനാട്യം

March 2, 2024
Google News 1 minute Read

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ തുടർച്ചയായി 27-ാം തീയതി മുതൽ രാ​ഗ സേവ എന്ന പേരിൽ കലാപ്രകടനങ്ങൾ നടന്നുവരികയാണ്. ബോളിവുഡ് താരങ്ങളടക്കം രാ​ഗ സേവ നടത്തുന്നുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്ത നടിയും നർത്തകിയുമായ വൈജയന്തിമാല നടത്തിയ നൃത്തപ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.90-ാം വയസിലാണ് വൈജയന്തിമാല പ്രായത്തെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്.

ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കപ്പെട്ട പദ്മ പുരസ്കാരങ്ങളിൽ വൈജയന്തിമാല പദ്മ വിഭൂഷൺ പുരസ്കാരത്തിന് അർഹയായിരുന്നു. നേരത്തേ പദ്മശ്രീ, കലൈമാമണി, സം​ഗീത നാടക അക്കാദമി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ അവരെ തേടിയെത്തിയിട്ടുണ്ട്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രായത്തിന്റെ വെല്ലുവിളികളെ തോൽപ്പിച്ചുകൊണ്ടുള്ള വൈജയന്തിമാലയുടെ ഭരതനാട്യത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമാകാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചുകൊണ്ട് രം​ഗത്തെത്തിയത്.

Story Highlights: Vyjayanthimala Raga seva at Ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here