Advertisement

ഷെഹ്ബാസ് ഷെരീഫിന് രണ്ടാമൂഴം; പാകിസ്താൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു

March 3, 2024
Google News 3 minutes Read
Shehbaz Sharif elected as Pakistan’s Prime Minister for second time

പാകിസ്താൻ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്റെ 24ാമത്തെ പ്രധാനമന്ത്രിയാണ് ഷെഹ്ബാസ് ഷെരീഫ്. സ്പീക്കർ സർദാർ അയാസ് സാദിഖ് വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 201 വോട്ടുകൾക്കാണ് ഷെരീഫിന്റെ ജയം. പാകിസ്താ തെഹ്‌രീക്-ഇ-ഇൻസാഫ് സ്ഥാനാർത്ഥി ഒമർ അയൂബ് ഖാൻ 92 വോട്ടുകൾ നേടി.(Shehbaz Sharif elected as Pakistan’s Prime Minister for second time)

ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ ഷെഹ്ബാസ് തൻ്റെ ജ്യേഷ്ഠൻ നവാസ് ഷെരീഫിനെ ആലിംഗനം ചെയ്തു. നവാസ് ഷെരീഫ് മൂന്ന് തവണ പാകിസ്താന്റെ പ്രധാനമന്ത്രിയായിരുന്നു. ഇത് രണ്ടാം തവണയാണ് ഷെഹ്ബാസ് ഷെരീഫ് പാകിസ്താനെ നയിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയെങ്കിലും പിഎംഎൽഎന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും സഖ്യ സർക്കാർ രൂപീകരിക്കാൻ സമ്മതിക്കുകയായിരുന്നു. ഇതോടെ ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുകയായിരുന്നു.

ഏറെ അനിശ്ചിതത്വങ്ങൾക്ക് സാക്ഷ്യം വഹിച്ച പാകിസ്താൻ തെരഞ്ഞെടുപ്പ് സഖ്യ സർക്കാർ രൂപീകരണത്തിലേക്ക് എത്തിച്ചതിന് മൂന്നാഴ്ചയ്ക്ക് ശേഷമാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഫെബ്രുവരി 8 നായിരുന്നു തെരഞ്ഞെടുപ്പ്. സംഘർഷങ്ങൾക്കും അതിക്രമങ്ങൾക്കുമിടെ രാജ്യത്ത്
ഇൻ്റർനെറ്റ് നിരോധനവും അറസ്റ്റും അക്രമങ്ങളുമുണ്ടായി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ കാലതാമസമുണ്ടായതോടെ വോട്ടിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിലേക്കും നയിച്ചു. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പിന്തുണയുള്ള സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ പ്രതിഷേധിച്ചിരുന്നു.

Story Highlights: Shehbaz Sharif elected as Pakistan’s Prime Minister for second time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here